നസ്രാണി പഠന പരമ്പര തോമസുകുട്ടി ഫിലിപ്പിന്റെ ഓർമ്മക്കായി മെഗാ ക്വിസ് സീസൺ 2 സംഘടിപ്പിക്കുന്നു

നസ്രാണി പഠന പരമ്പര തോമസുകുട്ടി ഫിലിപ്പിന്റെ ഓർമ്മക്കായി മെഗാ ക്വിസ് സീസൺ 2 സംഘടിപ്പിക്കുന്നു

കട്ടപ്പന : തികഞ്ഞ സഭാ സ്നേഹിയും സഭാ പഠന വേദികളിലെ സ്ഥിര സാന്നിദ്ധ്യവും നസ്രാണി പഠന പരമ്പരയിലെ അംഗവുമായിരുന്ന തോമസുകുട്ടി ഫിലിപ്പിന്റെ ഓർമ്മക്കായി മെയ് 21ന്  നസ്രാണി പഠന പരമ്പരയുടെ മെഗാ ക്വിസ് സീസൺ 2 സംഘടിപ്പിക്കുന്നു. സിറോ മലബാർ സഭയുടെ ഔദ്യോഗിക യുവജന പ്രസ്ഥാനം ആയ സിറോ മലബാർ യൂത്ത് മൂവ്മെന്റ് ( SMYM ) കാഞ്ഞിരപ്പള്ളി രൂപതയീലെ കട്ടപ്പന ഫൊറാന,  രൂപം കൊടുത്ത നസ്രാണി പഠന പരമ്പര യാണ് ഈ ക്വിസ് പ്രോഗ്രാം സംഘടിപ്പിക്കുന്നത് .

മിശിഹായിൽ ഉള്ള വിശ്വാസം അവിടുത്തെ തുടർച്ചയായ സഭയിലൂടെയും സഭാ കൂട്ടായ്മയിലൂടെയുമാണ് പ്രകടിപ്പിക്കേണ്ടതെന്ന ഉറച്ച ബോധ്യം തോമസ്‌കുട്ടിക്കുണ്ടായിരുന്നു. മാതൃ സഭയെയും സഭയുടെ പൈതൃകത്തെയും തീവ്രതയോടെ മറ്റുള്ളവർക്ക് പകർന്നു നൽകാൻ അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളെ ഉപയോഗിച്ചിരുന്നു. ഇപ്രകാരം തനിക്ക് ലഭിച്ച താലന്തുകൾ എല്ലാം വളരെ മനോഹരമാക്കി ചിലവഴിച്ച വിശ്വസ്തനായ കാര്യസ്ഥനായിരുന്നു അദ്ദേഹം എന്ന് നസ്രാണി പഠന പരമ്പരയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന സിസ്റ്റർ മേരി അഗസ്റ്റിൻ എഫ്.സി.സി ഓർമിച്ചു.

2020 ജനുവരി 23ന് രൂപം കൊണ്ട പഠന പരമ്പര വിവിധങ്ങളായ പഠന പരിപാടികൾ ആവിഷ്കരിച്ചു വരുന്നു . നല്ലതണ്ണി നസ്രാണി റീസേർച്ച് സെന്റർ ഡയറക്ടർ ഡോ. ചവറപ്പുഴ യാക്കോവ് കത്തനാർ നേതൃത്വം നൽകിയ "ചോദിക്കു, പറയാം" എന്ന ചോദ്യോത്തര പംക്തിയും വർത്തമാന പുസ്തക പാരായണ പരമ്പരയും പ്രത്യേക ജന ശ്രദ്ധ ആകർഷിച്ചവയാണ്.

ഫാദർ . സെബാസ്റ്റ്യൻ മുതുപ്ളാക്കൽ പൗരസ്ത്യ വിദ്യാപീഠം പ്രസിഡന്റ് ഡോ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ, ഡോ.പോളി മണിയാട്ട്, ഡോ.സി.റോസ്ലിൻ, മല്പാൻ മാത്യു വെള്ളാനിക്കൽ, ഡോ.ജോസ് കൊച്ചുപറമ്പിൽ, ഡോ.ജേക്കബ് കിഴക്കേ വീട്ടിൽ, ഫാ.ജോസഫ് കളത്തിൽ, ഫാ.തോമസ് തെക്കേമുറി, ഡോ.തോമസ് പൂവത്താനിക്കുന്നേൽ, കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ, എസ്.  എം.വൈ എം ഗ്ലോബൽ മുൻ ഡയറക്ടർ  ഫാദർ.ജോസഫ് ആലഞ്ചേരി, SMYM കാഞ്ഞിരപ്പള്ളി രൂപതാ ഡയറക്ടർ ഫാ.വർഗീസ് കൊച്ചുപുരയ്ക്കൽ , SMYM കട്ടപ്പന ഫൊറോനാ ഡയറക്ടർ ഫാ. ആന്റണി കുഴിപ്പിൽ,ആൽവിൻ മണിയങ്ങാട്ട് തുടങ്ങി നിരവധി പ്രഗത്ഭ വ്യക്തികളും നസ്രാണി പഠന പരമ്പരയോട് സഹകരിച്ചു പ്രവർത്തിച്ചു വരുന്നു. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.