720/ 720: നീറ്റ് പരീക്ഷയില് ഫുൾ മാർക്ക്, ചരിത്രം കുറിച്ച് ഷൊയ്ബ്

720/ 720: നീറ്റ് പരീക്ഷയില് ഫുൾ മാർക്ക്, ചരിത്രം കുറിച്ച് ഷൊയ്ബ്

ജയ്പുർ : അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷയിൽ 720-ൽ 720 മാർ ക്കും കരസ്ഥമാക്കി അഖിലേന്ത്യാതലത്തിൽ ഒന്നാമതായി ചരിത്രം കുറിച്ചിരിക്കുകയാണ് റൂർക്കല സ്വദേശിയായ ഷൊയ്ബ് അഫ്താബ് എന്ന പതിനെട്ടുകാരൻ.

മെഡിക്കൽ പഠനം പൂർത്തിയാക്കി ഒരു കാർഡിയാക്ക് സർജനാവുക എന്നുളളതാണ് ഷൊയ്ബിന്റെ സ്വപ്നം. രാജസ്ഥാനിലെ കോട്ടയിലെ കരിയർ ഇൻസ്റ്റിറ്റ്യൂട്ടിലാണ് ഷോയ്ബ് കോച്ചിങ്ങിനായി ചേർന്നിരുന്നത്.

രാജ്യത്ത് ലോക്ക് ഡൗൺ തുടങ്ങിയപ്പോൾ സഹപാഠികളെല്ലാം നാട്ടിലേക്ക് മടങ്ങിയെങ്കിലും ഷോയ്ബ് പോകാൻ തയ്യാറായില്ല കോട്ടയിൽ തന്നെ താമസം തുടർന്നു. ലോക്ഡൗണിൽ കുറേക്കൂടി സമയം പഠനത്തിനായി ചെലവഴിച്ചു. ആ കഠിനാധ്വാനത്തിന്റെ ഫലമാണ് ഷൊയ്ബിൻ ലഭിച്ച നൂറുശതമാനം മാർക്ക്‌. '2018ൻ ശേഷം ഞാൻ ഒഡിഷയിലേക്ക് പോയിട്ടില്ല. ദിവസം 10-12 മണിക്കൂർ വരെ പഠിക്കും.

സമൂഹത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് വേണ്ടി സേവനമനുഷ്ഠിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ചെറുപ്പക്കാർക്ക് പ്രചോദനമാകാൻ ആഗ്രഹിക്കുന്നു. ഉന്നതവിജയം കരസ്ഥമാക്കിയശേഷം മാധ്യമങ്ങളെ കണ്ട ഷൊയ്ബ് പറഞ്ഞു. കോവിഡ് 19 പ്രതിസന്ധികൾക്കിടയിൽ നാഷണൽ ടെസ്റ്റിങ് ഏജൻസി സെപ്റ്റംബർ 13-നും ഒക്ടോബർ 14-നുമായാണ് നീറ്റ് പരീക്ഷ നടത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.