കോവിന്‍ റജിസ്‌ട്രേഷന്‍ നേരത്തേ ചെയ്യേണ്ട;വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നേരിട്ട് വന്നാല്‍ മതി: കേന്ദ്രം

കോവിന്‍ റജിസ്‌ട്രേഷന്‍ നേരത്തേ ചെയ്യേണ്ട;വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നേരിട്ട് വന്നാല്‍ മതി: കേന്ദ്രം

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനെടുക്കാന്‍ കോവിന്‍ ആപ്പില്‍ നേരത്തേ റജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധന ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍. 18 വയസിനു മുകളിലുള്ള ആര്‍ക്കും ഏറ്റവും അടുത്തുള്ള വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തി കോവിന്‍ ആപ്പില്‍ റജിസ്റ്റര്‍ ചെയ്യാം.

ഓണ്‍ലൈനില്‍ മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്യുകയോ ബുക്ക് ചെയ്യുകയോ നിര്‍ബന്ധമല്ലെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വാക്‌സിനേറ്റര്‍ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നിന്ന് തത്സമയം രജിസ്റ്റര്‍ ചെയ്യുന്ന രീതിയിലാണ് പുതിയ ക്രമീകരണം. ഇത്തരത്തിലുള്ള കോവിഡ് വാക്സിന്‍ രജിസ്ട്രേഷനെ ' വാക്ക് ഇന്‍' രജിസ്ട്രേഷന്‍ എന്ന പേരിലാണ് കണക്കാകുക.

ഗ്രാമങ്ങളില്‍ ഉള്‍പ്പെടെ വാക്‌സിനേഷന്റെ വേഗം കൂട്ടാനും ജനങ്ങളെ കൂടുതലായി പങ്കെടുപ്പിക്കാനുമാണ് ഈ നടപടി. വാക്‌സിന്‍ എടുക്കാനായി രജിസ്റ്റര്‍ ചെയ്യുന്നതിലെയും സ്ലോട്ട് കിട്ടുന്നതിലെ ബുദ്ധിമുട്ട് രാജ്യവ്യാപകമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. സ്ലോട്ട് ലഭിക്കുന്നതില്‍ കാലതാമസം വരുന്നെന്നും ഇത് പരിഹരിക്കണമെന്നും കഴിഞ്ഞയാഴ്ച കേരള ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.