ഗൾഫിലെ കോവിഡ് കണക്കുകൾ

ഗൾഫിലെ കോവിഡ് കണക്കുകൾ

കോവിഡ് 19 : യുഎഇയില്‍ 1412 പേരില്‍ കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. മൂന്ന് മരണവും വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തു. 1618 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ യു.എ.ഇ. യിൽ മൊത്തം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 112849 ആയി. രോഗം ഭേദമായവരാകട്ടെ 104943 ആണ്. കോവിഡ് ബാധിച്ച് മരിച്ചവർ 455 ആണ്. 7451 ആണ് ആക്ടീവ് കേസുകള്‍.

ബഹ്റിനില്‍ 371 പേരിലാണ് കോവിഡ് 19 രോഗബാധ റിപ്പോർട്ട് ചെയ്തത്. 408 പേ‍ർ രോഗമുക്തരായി. 3 പേരുടെ മരണം റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 292 ആയി ഉയര്‍ന്നു. ഇതുവരെ 73421 പേർ രോഗമുക്തരായി.

കുവൈറ്റില്‍ 729 പേരിലാണ് കോവിഡ് 19 രോഗബാധ റിപ്പോർട്ട് ചെയ്തത്. 649 പേ‍ർ രോഗമുക്തരായി. കോവിഡ് 19 ആകെ റിപ്പോര്‍ട്ട് ചെയ്തത് 114744 പേരിലാണ്. 6 പേരുടെ മരണം റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 690 ആയി ഉയര്‍ന്നു. 7559 പേരാണ് ചികിത്സ തേടുന്നത്.

ഖത്തറില്‍ 189 പേരിലാണ് കോവിഡ് 19 രോഗബാധ റിപ്പോർട്ട് ചെയ്തത്. 204 പേ‍ർ രോഗമുക്തരായി. ആകെ 126006 പേര്‍ രോഗമുക്തി നേടി. വെള്ളിയാഴ്ച മരണമൊന്നും റിപ്പോർട്ട് ചെയ്തില്ല. രാജ്യത്ത് ആകെ കോവിഡ് ബാധ മൂലം മരിച്ചവർ 222 ആയി.

സൗദി അറേബ്യയില്‍ വെളളിയാഴ്ച കോവിഡ് ബാധിച്ച് 17 പേര്‍ മരിച്ചു. 433 പേരിലാണ് പുതുതായി രോഗബാധ രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 468 പേ‍ർ രോഗമുക്തരായി. ആകെ 327,795 പേര്‍ രോഗമുക്തി നേടി. ആകെ മരണസംഖ്യ 5144 ആയി ഉയര്‍ന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.