ന്യൂഡല്‍ഹി : രാജ്യത്ത് ബ്ലാക്ക്, വൈറ്റ്, യെല്ലോ ഫംഗസുകള്‍ക്ക് പിന്നാലെ ഗ്രീന്‍ ഫംഗസും കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. ഇന്‍ഡോര്‍ സ്വദേശിയിലാണ് രോഗബാധ കണ്ടെത്തിയത്.
കോവിഡ് രോഗമുക്തി നേടിയയാളെ വിശദ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് ഗ്രീന്‍ ഫംഗസ് കണ്ടെത്തിയതെന്ന് അരബിന്ദോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോ. രവി ദോസി പറഞ്ഞു.
മധ്യപ്രദേശില്‍ ചികിത്സയിലിരുന്ന ഇയാളെ വിദഗ്ധ ചികിത്സക്കായി മുംബൈയിലേയ്ക്ക് മാറ്റി. ഇയാളില്‍ ബ്ലാക്ക് ഫംഗസ് രോഗം നേരത്തെ സ്ഥിരീകരിച്ചിരുന്നു. രണ്ട് മാസങ്ങള്‍ക്ക് മുൻപാണ് രോഗിയെ കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഒരു മാസത്തോളം ഇയാള്‍ ഐ.സി.യുവില്‍ ചികിത്സയിലായിരുന്നു.
പിന്നീട് കോവിഡ് മുക്തിയുണ്ടായെങ്കിലും കടുത്ത പനി തുടരുകയായിരുന്നു.തുടർന്ന് മൂക്കിലൂടെ രക്തം വരികയും ചെയ്തിരുന്നു. ഭാരം കുറഞ്ഞത് മൂലം രോഗി അതീവ ക്ഷീണതനായിരുന്നുവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. രക്തം, ശ്വാസകോശം, എന്നിവയിലാണ് രോഗബാധ കണ്ടെത്തിയതെന്നും ഡോക്ടര്‍ വ്യക്തമാക്കി
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.