മരം മുറിക്കലിന് അനുമതി തേടി മുന്‍ പ്രതിപക്ഷ നേതാവ് റവന്യൂ മന്ത്രിക്ക് നല്‍കിയ കത്ത് പുറത്ത്; പ്രതിപക്ഷം പ്രതിരോധത്തില്‍

മരം മുറിക്കലിന് അനുമതി തേടി മുന്‍ പ്രതിപക്ഷ നേതാവ് റവന്യൂ മന്ത്രിക്ക് നല്‍കിയ കത്ത് പുറത്ത്; പ്രതിപക്ഷം പ്രതിരോധത്തില്‍

കൊച്ചി: മരം മുറിക്കലിന് അനുമതി ആവശ്യപ്പെട്ട് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുന്‍ റവന്യൂ മന്ത്രിക്ക് നല്‍കിയ കത്ത് പുറത്ത്. പ്രതിപക്ഷവും മരം മുറിക്കലിന് അനുമതി ആവശ്യപ്പെട്ടിരുന്നുവെന്ന് ഇതോടെ വ്യക്തമായി.

ചന്ദനം ഒഴികെയുള്ള റിസര്‍വ് ചെയ്യപ്പെട്ട മരങ്ങള്‍ വെട്ടാന്‍ അനുമതി വേണമെന്നാവശ്യപ്പെട്ടാണ് കത്ത് നല്‍കിയത്. സുല്‍ത്താന്‍ ബത്തേരി എംഎല്‍എ ഐ.സി ബാലകൃഷ്ണന്റെ കത്താണ് രമേശ് ചെന്നിത്തല റവന്യൂ മന്ത്രിക്ക് കൈമാറിയത്. കല്‍പറ്റ കര്‍ഷക സംരക്ഷണ സമിതി പ്രസിഡന്റ് ടി.എം ബേബിയുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ബാലകൃഷ്ണന്റെ കത്ത്.

മരം മുറിക്കലിന് അനുമതി ആവശ്യപ്പെട്ടുള്ള മുന്‍ പ്രതിപക്ഷ നേതാവിന്റെ കത്ത് പുറത്തായതോടെ മരംമുറി വിവാദത്തില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചിരുന്ന പ്രതിപക്ഷം പ്രതിരോധത്തിലായി.

അതിനിടെ മരം കൊള്ളയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി മടക്കി. സാങ്കേതിക പിഴവ് കാരണമാണ് കോടതി ഹര്‍ജി മടക്കിയത്. ഹര്‍ജിയില്‍ സിബിഐയെ കക്ഷി ചേര്‍ത്തിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.


ഡല്‍ഹിയില്‍ സ്ഥിരതാമസമാക്കിയ മലയാളി ഫ്രീലാന്‍സ് മാധ്യമ പ്രവര്‍ത്തകനാണ് ഹര്‍ജി നല്‍കിയത്. സര്‍ക്കാര്‍ ഉത്തരവിന്റെ മറവില്‍ സംസ്ഥാനത്ത് 100 കോടി രൂപയുടെ മരം കൊള്ളയാണ് നടന്നിരിക്കുന്നതെന്ന് ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു.

സംസ്ഥാന ഏജന്‍സികള്‍ അന്വേഷിച്ചാല്‍ സത്യം പുറത്ത് വരില്ല. കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ കേസ് സിബിഐയ്ക്ക് കൈമാറാന്‍ കോടതി ഉത്തരവിടണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.