ചെല്ലാനം: കോവിഡ് എന്ന മഹാമാരിക്കെതിരെ പോരാടി ചെല്ലാനം മികച്ച മാതൃകയെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതിൽ നന്ദിയും അഭിനന്ദനവുമായി ചെല്ലാനം സെന്റ് ജോർജ് പള്ളി വികാരി ഫാ.ജോൺ കളത്തിൽ.
ഇത്തരത്തിലുള്ള മികച്ച നേട്ടം കൈവരിക്കാൻ സാധിച്ചത് നമുക്ക് ഏറെ സന്തോഷം നൽകുന്ന വാർത്ത തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു.
ഈയൊരു കർമ്മ പദ്ധതിക്ക് വേണ്ടി ഈ മേഖലയിലെ വൈദികരും സന്നദ്ധപ്രവർത്തകരും ഇടവക ജനവും വഹിച്ച പങ്ക് വളരെ വലുതാണ്. സ്വന്തം ജീവനേക്കാൾ മറ്റുള്ളവരുടെ ജീവന് കൂടുതൽ വില കൽപ്പിച്ചുകൊണ്ടാണ് ഇവിടുത്തെ ഓരോ സന്യസ്തരും വൈദികരും ജനസമൂഹവും പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നിട്ടു നിന്നത്.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഇവിടുത്തെ ദൈവാലയങ്ങളും പാരിഷ് ഹാളുകളും സന്നദ്ധ പ്രവർത്തകരെയും വിട്ടുനൽകുന്നതിനും, ജനങ്ങളെ ബോധവൽക്കരിക്കുന്നതിനും സർക്കാരുമായി നിരന്തരമായ ഇടപെടലുകൾ നടത്തുന്നതിനും വിശ്വാസികൾക്ക് സാധിച്ചുവെന്ന് ഫാ.ജോൺ കളത്തിൽ പറഞ്ഞു.
ഈ പ്രതിസന്ധിഘട്ടത്തിൽ സർക്കാരിനും ഇതുമായി പ്രവർത്തിച്ച എല്ലാ സന്നദ്ധപ്രവർത്തകർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും അദ്ദേഹം നന്ദി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.