കൊച്ചി : സീന്യൂസ് ലൈവ് ഇന്ത്യയിലെ വായനക്കാരുടെ ഓൺലൈൻ സംഗമം ഇന്നലെ വൈകിട്ട് നടത്തപ്പെട്ടു. 'മാധ്യമങ്ങൾ ആവർത്തിച്ച് പറയുന്ന നുണ സത്യമാണ് എന്ന് ധാരണ സമൂഹത്തിലുണ്ടാക്കുന്നതായി' സംഗമത്തിൽ കെസിബിസി മീഡിയ കമ്മീഷൻ ചെയർമാൻ ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.
സീന്യൂസ് റീഡേഴ്സ് ഇന്ത്യൻ ഫോറം സംഘടിപ്പിച്ച വെബ്ബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പല വാർത്തകളും പെയിഡ് ന്യൂസിൽ പെടുന്നവയാണ് . മാധ്യമ ഭദ്രത ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. തത്വചിന്തകനായ അരിസ്റ്റോട്ടിലിന്റെ ചിന്തകളെ പങ്കു വച്ച് അദ്ദേഹം ഇപ്രകാരം പറഞ്ഞു . പക്ഷി അതിരിക്കുന്ന ചില്ലയിൽ ആശ്രയിക്കുന്നതിനേക്കാൾ കൂടുതൽ അതിന്റെ ചിറകുകളിലാണ് ആശ്രയിക്കുന്നത് കൂട്ടായ്മയുടെ പ്രതീകമായി ചിറകുകളെ കാണാൻ സാധിക്കും. ചിട്ടയായ ജീവിതം അനുവർത്തിക്കുമ്പോൾ ആവർത്തനങ്ങൾ ബോധ്യങ്ങളിലേക്കു നയിക്കും. ജീവിതത്തിലെ ഊർജം ആരെയും എതിർക്കാൻ ഉപയോഗിക്കരുത്. സഭയ്ക്ക് മറക്കാനും ഒളിക്കാനും ഒന്നുമില്ല.പുകമറകൾ മനപൂർവ്വം സൃഷ്ടിക്കപ്പെടുന്നതാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സീന്യൂസ് ലൈവ് ചെയർമാൻ വർഗീസ് തോമസ്, ചീഫ് എഡിറ്റർ ജോ കാവാലം, ജനറൽ കോർഡിനേറ്റർ ലിസി കെ ഫെർണാണ്ടസ്, സീന്യൂസ് ലൈവിന്റെ ഇന്ത്യയിലെ കോർഡിനേറ്റർ സോഫി ഡേവിസ്, അസിസ്റ്റന്റ് കോർഡിനേറ്റർ ജേക്കബ് കോച്ചേരി, ജോസ് ഓലിക്കൻ, അഡ്വ. ജോജി ചിറയിൽ, ജോസഫ് സെബാസ്റ്റ്യൻ, സിജോ സെബാസ്റ്റ്യൻ, ജാൻസി ജസ്റ്റിൻ, ബിജു കെസി, ഫാദർ ടോം ഓലിക്കരക്കോട്ട്, ഫാദർ ജോജി കാക്കരമറ്റം, ഗ്ലോബൽ മീഡിയ നെറ്റ്‌വർക്കിങ് പ്രസിഡന്റ് ബെന്നി ആന്റോ, തുടങ്ങിയവർ സമ്മേളനത്തിൽ സംസാരിച്ചു.
സീന്യൂസ് വാർത്താപോർട്ടലും, സീന്യൂസ് യൂട്യൂബ് ചാനലും ധാർമ്മിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ക്രിയാത്മക വാർത്തകൾക്കാണ് പ്രാധാന്യം നൽകുന്നത് എന്ന് സീന്യൂസ് ചീഫ് മീഡിയ കോഓർഡിനേറ്റർ ജോസഫ് ദാസൻ പറഞ്ഞു . സീന്യൂസ് ഓൺലൈൻ ആപ്പ്ളിക്കേഷനുകളെക്കുറിച്ച് സീന്യൂസ് ലൈവ് ടെക്നിക്കൽ ഓഫിസർ അഭിലാഷ് തോമസ് വിശദീകരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.