ആംസ്റ്റര്‍ഡാം: വാര്‍ഷിക ചെലവിനായി സര്‍ക്കാര്‍ അനുവദിക്കുന്ന രണ്ട് ദശലക്ഷത്തോളം ഡോളര്‍ (14 കോടിയോളം രൂപ) രൂപ നിരസിച്ച് നെതര്‍ലന്‍ഡ്‌സിലെ രാജകുമാരി കാതറിന അമാലിയ. നെതര്‍ലന്‍ഡ്‌സ് രാജാവ് വില്യം അലക്‌സാണ്ടറിന്റെയും മാക്‌സിമ രാജ്ഞിയുടെയും മൂത്ത മകളാണ് കാതറിന അമാലിയ.
ഡിസംബറില്‍ അമാലിയക്ക് 18 വയസ് പൂര്‍ത്തിയാകും. നെതര്‍ലന്‍ഡ്‌സിലെ നിയമപ്രകാരം പ്രായപൂര്‍ത്തിയാകുന്നതോടെ രാജ്ഞിയുടെ ചുമതലകള്‍ അമാലിയ ഏറ്റെടുക്കണം. ഇതിനായിട്ടാണ് പ്രതിവര്‍ഷം 1.9 മില്യണ്‍ ഡോളര്‍ നല്‍കുന്നത്. എന്നാല്‍, ഡച്ച് പ്രധാനമന്ത്രി മാര്‍ക്ക് റുട്ടേയ്ക്ക് കഴിഞ്ഞ ദിവസം അയച്ച കത്തില്‍ ഈ പണം വേണ്ടെന്ന് രാജകുമാരി അറിയിക്കുകയായിരുന്നു.
രാജകുമാരി കത്തില്‍ പറയുന്നത് ഇങ്ങനെയാണ്: 2021 ഡിസംബര്‍ ഏഴിന് എനിക്ക് 18 വയസ്സാകും. രാജ്യത്തെ നിയമമനുസരിച്ച് ചെലവിനായി തുക നല്‍കും. എന്നാല്‍ രാജ്യത്തിനു ഈ തുക തിരിച്ചു നല്‍കാനായി ഞാന്‍ ഒന്നും ചെയ്യുന്നില്ല. മറ്റു വിദ്യാര്‍ഥികള്‍ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത് പ്രത്യേകിച്ച് കോവിഡ് മഹാമാരിയുടെ വെല്ലുവിളി നേരിടുന്ന ഈ സാഹചര്യത്തില്‍'-രാജകുമാരി കത്തില്‍ എഴുതി.
വിദ്യാര്‍ഥിയായിരുന്ന കാലത്ത് രാജകുടുംബാംഗം എന്ന നിലയില്‍ തനിക്കു ലഭിച്ച നാലു ലക്ഷം ഡോളര്‍ തിരികെ നല്‍കുമെന്നും കാതറിന അമേലിയ കത്തിലൂടെ അറിയിച്ചു. രാജകുമാരിയുടെ ഈ തീരുമാനം വലിയ ജനപ്രീതിയാണ് യൂറോപ്പിലുണ്ടാക്കിയിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.