ആംസ്റ്റർഡാം: ഓസ്ട്രിയയെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്ത് ഹോളണ്ട് യൂറോ കപ്പ് പ്രീക്വാർട്ടറിൽ. ഗ്രൂപ്പ് സിയിൽ ഒരു മത്സരം ബാക്കി നിൽക്കെ ഗ്രൂപ്പ് ചാമ്പ്യന്മാരായി യൂറോ പ്രീക്വാർട്ടറിൽ കടന്ന ഹോളണ്ട് 12 വർഷത്തെ കാത്തിരിപ്പിനും അവസാനം കുറിച്ചു.
11ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ഗോൾ വല കുലുക്കി ഡച്ച് പട മുൻപിലെത്തി. ഡെംഫ്രിസിനെ ഫൗൾ ചെയ്തതിനായിരുന്നു പെനാൽറ്റി. ഡെംഫ്രിസിനെ ഓസ്ട്രിയ ക്യാപ്റ്റൻ ഡേവിഡ് അലാബ വീഴ്ത്തുകയായിരുന്നു. വാറിന്റെ സഹായത്തോടെയാണ് ഹോളണ്ട് പെനാൽറ്റി നേടിയെടുത്തത്. സ്പോട്ട് കിക്കെടുത്ത മെംഫിസ് ഡീപേയ്ക്ക് പിഴച്ചില്ല. 67ാം മിനിറ്റിൽ ഡംഫ്രീസിന്റെ ഊഴമായിരുന്നു.
സബ്സ്റ്റിറ്റ്യൂട്ടായി ഇറങ്ങിയ ഡോണിയന്‍ മലന്റെ മുന്നേറ്റത്തിലൂടെയായിരുന്നു ഹോളണ്ടിന്റെ ലീഡ് ഉയര്‍ത്തിയ ഗോള്‍ വന്നത്. ഡംഫ്രീസിലേക്ക് മലാന്‍ പാസ് നല്‍കുമ്പോൾ മുന്‍പില്‍ ഗോള്‍കീപ്പര്‍ മാത്രം. എതിര്‍താരത്തെ അധിക്ഷേപിച്ചതിനെ തുടര്‍ന്ന് വിലക്ക് നേരിട്ട മാര്‍ക്കോ അര്‍ണോട്ടോവിച്ചിന്റെ അഭാവം ഓസ്ട്രിയന്‍ നിരയില്‍ പ്രകടമായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.