ഇടുക്കി പാക്കേജ് നടപ്പാക്കുന്നതിന് പ്രഥമ പരിഗണന: റോഷി അഗസ്റ്റിന്‍

ഇടുക്കി പാക്കേജ് നടപ്പാക്കുന്നതിന്  പ്രഥമ പരിഗണന: റോഷി അഗസ്റ്റിന്‍

തൊടുപുഴ: കാര്‍ഷിക മേഖലക്ക് കൂടുതല്‍ കരുത്ത് നല്‍കുമെന്നും ഇടുക്കി പാക്കേജ് നടപ്പാക്കുന്നതിനാണ് ജില്ലയുടെ മന്ത്രിയെന്ന നിലയില്‍ പ്രഥമ പരിഗണന നല്‍കുമെന്നും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍.

മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി ജില്ലയില്‍ എത്തിയപ്പോഴാണ് റോഷി അഗസ്റ്റിന്‍റെ പ്രതികരണം. നിയസഭാ സമ്മേളനവും പിന്നാലെ കോവിഡ് നിരീക്ഷണത്തില്‍ പോകേണ്ടി വന്നതിനാലൊക്കെയാണ് മന്ത്രിയായതിന് ശേഷമുള്ള ഇടുക്കിയിലേക്കുള്ള റോഷി അഗസ്റ്റിന്റെ ആദ്യവരവ് നീണ്ടുപോയത്.

കൃഷി,ആരോഗ്യം,അടിസ്ഥാന സൗകര്യങ്ങളുടെ വികസനം തുടങ്ങി ആറ് മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിയുള്ളതാണ് ഇടുക്കി പാക്കേജ്. ഭൂപതിവ് വിഷയത്തിലും, പട്ടയ പ്രശ്നങ്ങളിലുമൊക്കെ ഇടത് സര്‍ക്കാര്‍ ഉടന്‍ തീരുമാനമുണ്ടാക്കുമെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.

മുന്‍ മന്ത്രി എംഎം മണിയുടെ നേതൃത്വത്തിലായിരുന്നു എല്‍ഡിഎഫിന്റെ മന്ത്രിക്കുള്ള സ്വീകരണം. ജില്ലയിലേക്ക് ഒരുപാട് വികസനം കൊണ്ടുവന്ന എംഎം മണിയുടെ പാതപിന്തുടരാന്‍ തനിക്ക് കഴിയുന്ന പ്രതിക്ഷയും റോഷി അഗസ്റ്റിന്‍ പങ്കുവച്ചു.

ഫെബ്രുവരിയില്‍ കട്ടപ്പനയിലെത്തി മുഖ്യമന്ത്രി പ്രഖ്യാപിച്ച 12000 കോടിയുടെ ഇടുക്കി പാക്കേജ് സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് റോഷി അഗസ്റ്റിന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.