ന്യൂഡല്‍ഹി: സ്വിസ് ബാങ്കിലെ ഇന്ത്യയ്ക്കാരുടെ തുകയില്‍ വന്‍ കുതിപ്പെന്ന് റിപ്പോര്‍ട്ട്. കള്ളപ്പണം ഇന്ത്യയിലെത്തിക്കുമെന്ന അവകാശവാദവുമായി ഭരണത്തിലേറിയ ബിജെപിയ്ക്ക് നേരെ വിരല്‍ ചൂണ്ടുന്നതാണ് പുതിയ റിപ്പോര്‍ട്ട്. കുറച്ചു വര്‍ഷങ്ങളായി കുറഞ്ഞുവന്നിരുന്ന തുകയാണ് 2020ല്‍ വന്‍തോതില്‍ വര്‍ധിച്ചത്. ഇന്ത്യന്‍ ആസ്ഥാനമായുള്ള ധനകാര്യ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും മറ്റും സ്വിസ് ബാങ്കുകളിലെ തുക 2020ല്‍ 2.55 ബില്യണ്‍ സ്വിസ് ഫ്രാങ്ക് അഥവാ 20,700 കോടിയിലധികമായി കുതിച്ചുയര്‍ന്നു. നിക്ഷേപങ്ങളുടെയും സമാന ഫണ്ടുകളുടെയും ഇനത്തിലാണ് കുതിപ്പുണ്ടായതെന്ന് സ്വിറ്റ്സര്‍ലന്‍ഡിലെ സെന്‍ട്രല്‍ ബാങ്കിന്റെ വാര്‍ഷിക റിപോര്‍ട്ടില്‍ പറയുന്നു.
13 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ വര്‍ധനവാണിത്. 2019 അവസാനത്തോടെ 899 ദശലക്ഷം സ്വിസ് ഫ്രാങ്ക്(6,625 കോടി രൂപ) ആയിരുന്നു. 2006ല്‍ റെക്കോര്‍ഡ് ഉയരത്തില്‍ 6.5 ബില്യണ്‍ സ്വിസ് ഫ്രാങ്കായിരുന്നു. അതിനുശേഷം സ്വിസ് നാഷനല്‍ ബാങ്ക് (എസ്എന്‍ബി) കണക്കുകള്‍ പ്രകാരം 2011, 2013, 2017 എന്നിവയുള്‍പ്പെടെ ഏതാനും വര്‍ഷങ്ങള്‍ ഒഴികെ താഴേക്കു പോയിരുന്നു.
സ്വിസ് ബാങ്കില്‍ ഇന്ത്യക്കാര്‍ കൈവശം വച്ചിരിക്കുന്ന കള്ളപ്പണത്തിന്റെ അളവ് ഇതില്‍ സൂചിപ്പിക്കുന്നില്ല. അതേസമയം, സ്വിസ് ബാങ്കുകളില്‍ നിക്ഷേപിക്കുന്നത് കൂടുതല്‍ സുരക്ഷിതമാണെന്ന് ഇന്ത്യക്കാര്‍ കരുതുന്നതായാണു വിലയിരുത്തപ്പെടുന്നത്. സ്വിറ്റ്സര്‍ലന്‍ഡിലെ ഇന്ത്യക്കാരുടെ കൈവശമുള്ള സ്വത്തുക്കള്‍ കള്ളപ്പണമായി കണക്കാക്കാനാവില്ലെന്നാണ് അധികൃതരുടെ വാദം. സ്വിസ് ബാങ്കുകളില്‍ വിദേശികളുടെ പണമുള്ളവരില്‍ 377 ബില്യണ്‍ ഡോളറുമായി യുകെയാണ് ഒന്നാമത്. യുഎസ് (സിഎച്ച്എഫ് 152 ബില്യണ്‍) രണ്ടാമതാണ്. ഈ രണ്ടു രാജ്യങ്ങളാണ് 100 ബില്യണിലേറെ ഫണ്ടുള്ളവര്‍.
വെസ്റ്റ് ഇന്‍ഡീസ്, ഫ്രാന്‍സ്, ഹോങ്കോങ്, ജര്‍മ്മനി, സിംഗപ്പൂര്‍, ലക്സംബര്‍ഗ്, കേമാന്‍ ദ്വീപുകള്‍, ബഹാമസ് എന്നിവയാണ് ആദ്യ പത്തില്‍ ഇടം നേടിയവര്‍. ന്യൂസിലന്‍ഡ്, നോര്‍വേ, സ്വീഡന്‍, ഡെന്‍മാര്‍ക്ക്, ഹംഗറി, മൗറീഷ്യസ്, പാകിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളെക്കാള്‍ 51ആം സ്ഥാനത്താണ് ഇന്ത്യ. ബ്രിക്സ് രാജ്യങ്ങളില്‍ ഇന്ത്യ ചൈനയ്ക്കും റഷ്യയ്ക്കും താഴെയാണെങ്കിലും ദക്ഷിണാഫ്രിക്കയ്ക്കും ബ്രസീലിനും മുകളിലാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.