ഒരു ലക്ഷം കോവിഡ് മുന്നണി പോരാളികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കുമെന്ന് പ്രധാനമന്ത്രി; 26 സംസ്ഥാനങ്ങളിലായി 111 കേന്ദ്രങ്ങള്‍

 ഒരു ലക്ഷം  കോവിഡ് മുന്നണി പോരാളികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കുമെന്ന് പ്രധാനമന്ത്രി; 26 സംസ്ഥാനങ്ങളിലായി 111 കേന്ദ്രങ്ങള്‍

ന്യൂഡല്‍ഹി: കോവിഡ് മുന്നണി പോരാളികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രഖ്യാപനം. രാജ്യത്തെ ഒരു ലക്ഷം മുന്നണി പോരാളികള്‍ക്ക് ആറ് വ്യത്യസ്ത കോഴ്സുകളിലാണ് പ്രത്യേക പരിശീലനം നല്‍കുന്നത്.

ബേസിക് കെയര്‍ ഹെല്‍പ്പര്‍, ഹോം കെയര്‍ ഹെല്‍പ്പര്‍, അഡൈ്വസ് കെയര്‍ ഹെല്‍പ്പര്‍, മെഡിക്കല്‍ ഇന്‍സ്ട്രമെന്റ് ഹെല്‍പ്പര്‍, എമര്‍ജന്‍സി കെയര്‍ ഹെല്‍പ്പര്‍, സാമ്പിള്‍ കളക്ഷന്‍ ഹെല്‍പ്പര്‍ എന്നീ വിഭാഗങ്ങളിലാണ് മുന്നണി പോരാളികള്‍ക്ക് പരിശീലനം നല്‍കുക.

26 സംസ്ഥാനങ്ങളിലായി 111 പരിശീലന കേന്ദ്രങ്ങള്‍ ഉണ്ടായിരിക്കും. സ്‌കില്‍ ഇന്ത്യ പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് പരിശീലനം നല്‍കുകയെന്നാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.