അബുദാബിയില്‍ ഗ്രീന്‍ പാസ് പ്രോട്ടോക്കോള്‍ താല്‍ക്കാലികമായി നിർത്തിവച്ചു

 അബുദാബിയില്‍  ഗ്രീന്‍ പാസ് പ്രോട്ടോക്കോള്‍ താല്‍ക്കാലികമായി നിർത്തിവച്ചു

അബുദാബി: അബുദാബിയില്‍ നിലവിലുണ്ടായിരുന്ന ഗ്രീന്‍ പാസ് പ്രോട്ടോക്കോള്‍ താല്‍ക്കാലികമായി നിർത്തിവച്ചതായി അബുദാബി എമർജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്സ് കമ്മിറ്റി. അല്‍ ഹോസന്‍ ആപ്പിലെ സാങ്കേതിക തകരാറിനെ തുടർന്നാണ് തീരുമാനം.

തകരാർ പരിഹരിക്കുന്നതിനുളള ശ്രമങ്ങള്‍ തുടരുകയാണെന്നും അധികൃതർ അറിയിച്ചു. അതുകൊണ്ടുതന്നെയാണ് ഗ്രീന്‍ പാസ് പ്രോട്ടോക്കോള്‍ നിർബന്ധമാക്കിയ നടപടി താല്‍ക്കാലികമായി നിർത്തിവച്ചത്. ആപ്പിന്റെ പ്രവർത്തനം സാധാരണ നിലയിലായാല്‍ വീണ്ടും ഗ്രീന്‍ പാസ് പ്രാബല്യത്തില്‍ വരുമെന്നാണ് അറിയിപ്പ്.

മറ്റ് എമിറേറ്റുകളില്‍ നിന്ന്  അബുദാബിയിലേക്ക് പ്രവേശിക്കണമെങ്കില്‍ അല്‍ ഹൊസന്‍ ആപ്പിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് വരെ പിസിആര്‍, വാക്‌സിനേഷന്‍ വിവരങ്ങള്‍ ഉള്‍പ്പെടുന്ന എസ്എംഎസ്, ടെക്‌സ് മെസേജുകള്‍ കാണിച്ചാല്‍ മതി. ആരോഗ്യ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കണമെന്നും കോവിഡ് മുന്‍കരുതലുകള്‍ പാലിക്കണമെന്നും അധികൃത‍ർ ഓർമ്മിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.