ഡോ. റെഡ്ഡീസ് ലാബുമായി ആസ്റ്റര്‍ ധാരണയായി; സ്പുട്‌നിക് വാക്‌സിന്‍ ഉടന്‍ കേരളത്തിലേക്ക്

ഡോ. റെഡ്ഡീസ് ലാബുമായി ആസ്റ്റര്‍ ധാരണയായി; സ്പുട്‌നിക് വാക്‌സിന്‍ ഉടന്‍ കേരളത്തിലേക്ക്

കൊച്ചി:  കോവിഡിനെതിരെയുള്ള റഷ്യന്‍ നിര്‍മ്മിത വാക്‌സിനായ സ്പുട്‌നിക് -5 ഉടന്‍ കേരളത്തില്‍ വിതരണം തുടങ്ങും. സ്പുട്‌നിക് വാക്‌സിന്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന പ്രമുഖ മരുന്ന് കമ്പനിയായ ഡോ. റെഡ്ഡീസ് ലാബുമായി പ്രമുഖ ഹോസ്പിറ്റല്‍ ശൃംഖലയായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ കൈകോര്‍ത്തു.

കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റിയിലും മഹാരാഷ്ട്രയിലെ കോലാപൂരിലെ ആശുപത്രിയിലും സ്പുട്‌നിക് വാക്‌സിന്‍ ഉടന്‍ ലഭ്യമാക്കും. രാജ്യമൊട്ടാകെ 14 ആശുപത്രികളാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ കീഴിലുള്ളത്. തുടക്കത്തില്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ കീഴിലുള്ള കേരളത്തിലെയും മഹാരാഷ്ട്രയിലെയും ആശുപത്രികള്‍ വഴി വാക്‌സിന്‍ വിതരണം ചെയ്യാനാണ് പദ്ധതി.

സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ചാണ് വാക്‌സിനേഷന്‍ ഡ്രൈവ് ആരംഭിക്കാന്‍ പോകുന്നതെന്ന് ആസ്റ്റര്‍ ഇന്ത്യ സിഇഒ ഡോ. ഹരീഷ് പിള്ള പറഞ്ഞു. മുഴുവന്‍ ആശുപത്രികളിലും വാക്‌സിനേഷന്‍ ആരംഭിക്കുന്നതിനായി നൂറ് കണക്കിന് ജീവനക്കാരെ പരിശീലിപ്പിച്ചതായി ഡിഎം ഹെല്‍ത്ത്‌ കെയര്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.