കോവിഡ്: ഒമാനില്‍ 35 മരണം; സൗദിയിലും ബഹ്റിനിലും 15 പേർ മരിച്ചു

കോവിഡ്: ഒമാനില്‍ 35 മരണം; സൗദിയിലും ബഹ്റിനിലും 15 പേർ മരിച്ചു

ജിസിസി: യുഎഇയില്‍ വെള്ളിയാഴ്ച 1942 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 253007 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. 1918 പേർ രോഗമുക്തി നേടി. ആറ് മരണവും ഇന്നലെ റിപ്പോ‍ർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 608070 പേർക്ക് രോഗബാധ സ്ഥിരീകരിച്ചപ്പോള്‍ 587160 പേരാണ് രോഗമുക്തി നേടിയത്. 1747 പേർ മരിച്ചു.


ഒമാനില്‍ 35 മരണമാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. 2015 പേരില്‍ കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ 242723 പേരിലാണ് രോഗം റിപ്പോ‍ർട്ട് ചെയ്തത്. 2626 പേർ മരിച്ചു. രോഗമുക്തിനേടിയത് 213880 പേരാണ്. 182 പേരെ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ബഹ്റിനില്‍ ഇന്നലെ 487 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 12575 ടെസ്റ്റാണ് ഇന്നലെ മാത്രം നടത്തിയത്. 1199 പേർ രോഗമുക്തി നേടി. 15 മരണമാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ ആകെ ആക്ടീവ് കേസുകള്‍ 8917 ആണ്. 210 പേർ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. രാജ്യത്ത് ഇതുവരെ 251785 പേരാണ് രോഗമുക്തി നേടിയത്. 1286 മരണവും റിപ്പോർട്ട് ചെയ്തു. 1039962 പേർ വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചവരാണ്. 885470 പേർ വാക്സിന്റെ രണ്ട് ഡോസുമെടുത്തു.


സൗദി അറേബ്യയിലും ഇന്നലെ കോവിഡ് ബാധിച്ച് 15 പേർമരിച്ചു. 1236 ആണ് പുതിയ കേസുകള്‍. 1050 പേർ രോഗമുക്തി നേടി. മക്കയില്‍ 372 പേർക്കും റിയാദില്‍ 240 പേർക്കും കിഴക്കന്‍ പ്രവിശ്യയില്‍ 213 പേർക്കും അസി‍റില്‍ 115 പേർക്കുമാണ് രോഗം റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 471959 പേർക്ക് കോവിഡ് റിപ്പോർട്ട് ചെയ്തപ്പോള്‍ 453259 പേർ രോഗമുക്തരായി. 7650 ആണ് ആകെ മരണസംഖ്യ. 11050 ആക്ടീവ് കേസുകളുണ്ട്. ഇതില്‍ തന്നെ 1496 പേർ ഗുരുതരാവസ്ഥയിലാണ്.


കുവൈറ്റില്‍ 1658 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 9 പേർ മരിച്ചു. 1386 ആണ് രോഗമുക്തി നേടിയവർ. രാജ്യത്ത് ഇതുവരെ 335874 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 317031 പേർ രോഗമുക്തി നേടി. 1851 ആണ് ആകെ മരണസംഖ്യ.


ഖത്തറില്‍ യാത്രചെയ്ത് രാജ്യത്തെത്തിയ 79 പേർക്കും രാജ്യത്ത് തന്നെയുളള 105 പേർക്കുമാണ് ഏറ്റവുമൊടുവില്‍ കോവിഡ് റിപ്പോർട്ട് ചെയ്തത്. 143 പേരാണ് രോഗമുക്തി നേടിയത്. ഇതുവരെ ഖത്തറില്‍ 220509 പേർക്ക് കോവിഡ് റിപ്പോർട്ട് ചെയ്തപ്പോള്‍ 217901 പേർ രോഗമുക്തി നേടി. ഇന്നലെ ഒരു മരണവും റിപ്പോർട്ട് ചെയ്തു. 582 മരണമാണ് ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.