വാക്സിന്‍ സ്വീകരിച്ച ജീവനക്കാരുമായി എയർ ഇന്ത്യാ എക്സ്പ്രസ് ദുബായിലേക്ക് പറന്നു

വാക്സിന്‍ സ്വീകരിച്ച ജീവനക്കാരുമായി എയർ ഇന്ത്യാ എക്സ്പ്രസ് ദുബായിലേക്ക് പറന്നു

ദുബായ്: പൂർണമായും വാക്സിനേഷന്‍ സ്വീകരിച്ച ജീവനക്കാരുമായി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ഡൽഹിയില്‍ നിന്ന് ദുബായിലെത്തി. വന്ദേഭാരത് മിഷന് കീഴില്‍ അല്ലാതെ കോവിഡിന് ശേഷമുളള ആദ്യ സർവ്വീസാണിത്.

ക്യാപ്റ്റന്‍ ജിആര്‍ ഗുപ്ത, ക്യാപ്റ്റന്‍ അലോക് കുമാര്‍ നായക് എന്നിവരായിരുന്നു പൈലറ്റുമാര്‍. കാബിന്‍ ക്രൂ അംഗങ്ങളായി വെങ്കട് കെല്ല, പ്രവീണ്‍ ചന്ദ്ര, പ്രവിണ്‍ ചോഗ്ലേ, മനീഷ കാംബ്ലെ എന്നിവരും വിമാനത്തില്‍ ഉണ്ടായിരുന്നു. തങ്ങളുടെ എല്ലാ ജീവനക്കാര്‍ക്കും പൂര്‍ണമായി കോവിഡ് വാക്‌സിനേഷന്‍ നല്‍കികഴിഞ്ഞുവെന്നും യാത്രക്കാര്‍ക്ക് ആശങ്കകള്‍ ഇല്ലാതെ സുരക്ഷിതമായി തങ്ങളോടൊപ്പം യാത്ര ചെയ്യാമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.



നിലവില്‍ ഇന്ത്യയില്‍ നിന്നും യുഎഇയിലേക്ക് യാത്രാവിമാനസർവ്വീസുകളില്ല. എന്നാല്‍ യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്രചെയ്യാം. ഇവർക്കായാണ് വിമാനമെത്തിയത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ആണ് കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര വിമാന സര്‍വ്വീസ് നിര്‍ത്തലാക്കിയിരുന്നത്. അതേസമയം വന്ദേഭാരത് മിഷന്റെ കീഴില്‍ കഴിഞ്ഞ മാസം വരെ 7005 സര്‍വ്വീസുകളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് നടത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.