ഓണ്‍ലൈന്‍ ഗെയിം; ഒമ്പതാം ക്ലാസുകാരന്‍ അമ്മയുടെ അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെടുത്തിയത് മൂന്ന് ലക്ഷം രൂപ

ഓണ്‍ലൈന്‍ ഗെയിം;  ഒമ്പതാം ക്ലാസുകാരന്‍ അമ്മയുടെ അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെടുത്തിയത് മൂന്ന് ലക്ഷം രൂപ

കൊച്ചി: ആലുവ സ്വദേശിയായ ഒൻപതാം ക്ലാസുകാരന്‍ ഓണ്‍ലൈന്‍ ഗെയിം കളിച്ച് അമ്മയുടെ അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെടുത്തിയത് മൂന്നു ലക്ഷത്തോളം രൂപ. 'ഫ്രീ ഫയര്‍' എന്ന ഗെയിം കളിച്ചാണ് കുട്ടി പണം കളഞ്ഞതെന്ന് പൊലീസ് പറഞ്ഞു.

അക്കൗണ്ടില്‍നിന്നും പണം നഷ്ടപ്പെട്ടെന്ന് വിദ്യാര്‍ഥിയുടെ അമ്മ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയപ്പോഴാണ് സംഭവം കണ്ടെത്തിയത്.

കുട്ടി ഒരു സമയം നാല്‍പ്പത് രൂപ മുതല്‍ നാലായിരം രൂപ വരെ ചാര്‍ജ് ചെയ്താണ് കളിച്ചു കൊണ്ടിരുന്നത്. ഒരു ദിവസം തന്നെ പത്തു പ്രാവശ്യം ചാര്‍ജ് ചെയ്തതായും മനസിലാക്കി. ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ സൈബര്‍ പൊലീസ് സ്റ്റേഷനിലെ പ്രത്യേക വിഭാഗമാണ് അന്വേഷണം നടത്തിയത്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.