അച്ഛനും മകള്‍ക്കും യാത്ര നിഷേധിച്ചു; എത്തിഹാദ് എയര്‍വേസിന് 50,000 രൂപ പിഴ

അച്ഛനും മകള്‍ക്കും  യാത്ര നിഷേധിച്ചു; എത്തിഹാദ് എയര്‍വേസിന് 50,000 രൂപ പിഴ

മൂവാറ്റുപുഴ: ടിക്കറ്റ് എടുത്ത ശേഷം യാത്രയ്ക്ക് അനുമതി നിഷേധിച്ച എത്തിഹാദ് എയര്‍വേസിന് 50,000 രൂപ പിഴ. സ്വിറ്റ്സര്‍ലന്‍ഡില്‍ ജോലി ചെയ്യുന്ന ഭാര്യയെ കാണാന്‍ പുറപ്പെട്ട ഭര്‍ത്താവിനും കുട്ടിക്കുമാണ് അവസാന നിമിഷം യാത്ര ചെയ്യാന്‍ സാധിക്കാതെ വന്നത്.

മൂവാറ്റുപുഴ സ്വദേശി ജോഷി സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. ഒരു സീറ്റു മാത്രമേ ഒഴിവുള്ളുവെന്ന് പറഞ്ഞ് ഇരുവര്‍ക്കും യാത്ര നിഷേധിക്കുകയായിരുന്നു. അധിക ബുക്കിംഗ് മൂലമാണ് സീറ്റ് ഇല്ലാതെ വന്നതെന്ന് ആദ്യം പറഞ്ഞ കമ്പനി കേസ് വന്നപ്പോള്‍ ഹര്‍ജിക്കാര്‍ വൈകിയാണ് കൗണ്ടറില്‍ എത്തിയതെന്ന പുതിയ ന്യായം ഉന്നയിച്ചു.

എന്നാല്‍, ടെലിഫോണ്‍ ടവര്‍ ലൊക്കേഷന്‍ രേഖകള്‍ പ്രകാരം നിശ്ചിത സമയത്ത് എത്തിച്ചേര്‍ന്നതായി വ്യക്തമായിരുന്നു. വേണു കരുണാകരന്‍ ചെയര്‍മാനും സി. രാധാകൃഷ്ണന്‍, പി.ജി. ഗോപി എന്നിവര്‍ അംഗങ്ങളുമായുള്ള ഫോറത്തിന്റേതാണ് വിധി. ഇവര്‍ക്ക് കോടതി ചിലവായി 10,000 രൂപയും പിഴയോടൊപ്പം നല്‍കണം.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.