പെരിയ കൊലക്കേസിലെ പ്രതികളുടെ ഭാര്യമാര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ താല്‍ക്കാലിക നിയമനം

 പെരിയ കൊലക്കേസിലെ പ്രതികളുടെ ഭാര്യമാര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ താല്‍ക്കാലിക നിയമനം

കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാര്‍ക്ക് സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് താല്‍ക്കാലിക നിയമനം നല്‍കിയത് വിവാദമാകുന്നു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ സ്വീപ്പര്‍ തസ്തികയിലാണ് താല്‍ക്കാലിക നിയമനം. മുഖ്യപ്രതി പീതാംബരന്റെ ഭാര്യ അടക്കമുള്ളവര്‍ക്കാണ് ജോലി ലഭിച്ചത്. ഇതിനെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്ത് വന്നു.

കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊന്ന കേസിലെ പ്രധാന പ്രതിയായ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം പിതാംബരന്റെ ഭാര്യ മഞ്ജു, രണ്ടാം പ്രതി സി.ജെ സജിയുടെ ഭാര്യ ചിഞ്ചു ഫിലിപ്പ്, മൂന്നാം പ്രതി സുരേഷിന്റെ ഭാര്യ ബേബി എന്നിവര്‍ക്കാണ് നിയമനം നല്‍കിയിരിക്കുന്നത്.

ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതികളുടെ ഭാര്യമാര്‍ക്ക് നിയമനം നല്‍കണമെന്ന പാര്‍ട്ടിയുടെ ശുപാര്‍ശ പ്രകാരമാണ് നിയമനമെന്നാണ് സൂചന. കാസര്‍കോട് ജില്ലാ ഭരണകൂടം കഴിഞ്ഞ മാസമാണ് ഇവരെ നിയമിക്കാന്‍ തീരുമാനിച്ചതെന്നാണ് വിവരം.

എന്നാല്‍ പെരിയ കേസില്‍ പാര്‍ട്ടിക്ക് യാതൊരു ബന്ധവിമില്ലെന്നാണ് സിപിഎം ഇപ്പോഴും വാദിക്കുന്നത്. ഇതിനിടെയാണ് പ്രതികളുടെ ഭാര്യമാര്‍ക്ക് സിപിഎം ശുപാര്‍ശയില്‍ താല്‍ക്കാലിക നിയമനം നല്‍കിയത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.