ലണ്ടന്‍: ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിൽ നടത്തിയിരുന്ന കോവിഡ് 19 പ്രതിരോധ വാക്സിന്റെ പരീക്ഷണം നിര്‍ത്തിവെച്ചു. മരുന്ന് പരീക്ഷിച്ച ഒരാള്‍ക്ക് അജ്ഞാത രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് വാക്സിന്റെ പരീക്ഷണം നിർത്തിവെക്കാൻ ഓക്സ്ഫഡ് തീരുമാനിച്ചത്. വാക്‌സിന്റെ പാർശ്വഫലമാണ് രോഗമെന്നാണ് നിഗമനം. രോഗിയുടെയോ രോഗത്തിൻറെയോ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ലോകം മുഴുവൻ ആകാംക്ഷയോടെ നിരീക്ഷിച്ച ഒരു പരീക്ഷണമായിരുന്നു ഇത്.
പ്രശസ്ത ഫാർമസ്യൂട്ടിക്കൽ കമ്പനിയായ അസ്ട്രസെനേകയുമായി ചേർന്നാണു ഓക്സസ്‌ഫോർഡ് ഗവേഷണം നടത്തിയിരുന്നത്. ജൂലായ് 20-നാണ് ഇവർ ആദ്യമായി വാക്സിന്‍ വികസിപ്പിച്ചെടുത്തത്. മൃഗങ്ങളിലെ പരീക്ഷണം വിജയകരമായതിനു പിന്നാലെയാണ് മനുഷ്യരിലെ പരീക്ഷണം ആരംഭിച്ചത്. ആദ്യ രണ്ട് ഘട്ട പരീക്ഷണങ്ങളും വിജയകരമായിരുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 30,000 ൽ അധികം വോളണ്ടിയർമാരാണ് മൂന്നാം ഘട്ട പരീക്ഷണത്തിനുള്ളത്. ഇപ്പോൾ നേരിട്ടിരിക്കുന്ന തടസ്സം തികച്ചും സ്വാഭാവികവും അനിവാര്യവുമാണെന്നാണ് ഗവേഷകർ അറിയിച്ചിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.