ന്യൂഡൽഹി: ഇന്ത്യയിൽ ശരാശരി വരുമാനമുള്ള ഒരു വ്യക്തി തന്റെ വരുമാനത്തിന്റെ 3.5 % ചിലവഴിച്ചാൽ മാത്രമേ ഒരു നേരത്തെ ഭക്ഷണം ലഭിക്കുകയുള്ളുവെന്ന് പഠനം. എന്നാൽ വികസിതമായ രാജ്യമായ അമേരിക്കയിലെ ന്യൂയോർക്കിൽ വരുമാനത്തിന്റെ .6 % മുടക്കിയാൽ ഒരു നേരം വയറുനിറച്ച് ഭക്ഷണം കഴിക്കാം. യുണെറ്റഡ് നേഷൻസ് വേൾഡ് ഫുഡ് പ്രോഗ്രാമിനോടനുബന്ധിച്ച് നടത്തിയ പഠനത്തിത്തിലാണ് ഈ കണ്ടുപിടിത്തം.
എന്നാൽ ലോകത്ത് ഏറ്റവും ചിലവേറിയ ഭക്ഷണം ദക്ഷിണ സുഡാനിലാണ്. ദക്ഷിണ സുഡാനിൽ ഒരു വ്യക്തി തന്റെ വരുമാനത്തിന്റെ 186% ചിലവഴിച്ചാൽ മാത്രമേ ഒരു നേരം വയറുനിറച്ച് ഭക്ഷണം കഴിക്കാൻ സാധിക്കുകയുള്ളൂ. 36 രാജ്യങ്ങളിൽ നടത്തിയ പഠനത്തിൽ നിന്നാണ് ഈ നിഗമനം. അവികസിത-വികസ്വര രാജ്യങ്ങളിലാണ് ഭക്ഷണത്തത്തിന് കൂടുതൽ ചിലവ് എന്നാണ് പഠന റിപ്പോർട്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.