ദുബായ്: യുഎഇ അംഗീകരിച്ച വാക്സിനെടുത്ത കാലാവധിയുളള താമസവിസയുളളവർക്ക് പ്രവേശന അനുമതി നല്കി ദുബായ്. 48 മണിക്കൂറിനുളളിലെ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് യാത്രികർക്ക് അനിവാര്യം. പിസിആർ ടെസ്റ്റ് ക്യൂ ആർ കോഡ് സ്കാന്‍ ചെയ്യാന്‍ സാധിക്കുന്നതായിരിക്കണം.
യാത്രയ്ക്ക് നാലുമണിക്കൂർ മുന്‍പ് പിസിആർ റാപ്പിഡ് ടെസ്റ്റ് എടുക്കണം. ദുബായ് വിമാനത്താവളത്തിലെത്തിയാല്‍ പിസിആർ ടെസ്റ്റുണ്ട്. പിസിആർ ടെസ്റ്റ് റിസല്‍റ്റ് കിട്ടുന്നതുവരെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനില്‍ കഴിയണം.
ഇന്ത്യയുള്‍പ്പടെയുളള രാജ്യങ്ങളില്‍ നിന്നുളള യാത്രാക്കാർക്കാണ് നിർദ്ദേശം ബാധകമാകുക. ജൂണ്‍ 23 മുതല്‍ ഉത്തരവ് പ്രബല്യത്തിലാകും.
നിലവില്‍ യുഎഇയില്‍ നാല് വാക്സിനുകളാണ് നല്‍കുന്നത്. ഇതില്‍ ഇന്ത്യയില്‍ നല്‍കുന്ന കോവീഷീല്‍ഡ് വാക്സിന് അസ്ട്രസെനക്കെയന്നാണ് യുഎഇയില്‍ പേര്. പ്രവാസികള്‍ക്ക് കോവിഷീല്‍ഡ് നല്‍കുമ്പോള്‍ വാക്സിന്‍ സർട്ടിഫിക്കറ്റില്‍ അസ്ട്രസെനക്കെയന്ന പേര് ചേർക്കാനുളള സൗകര്യമുണ്ട്. എന്നാല്‍ ഈ വാക്സിന്റെ രണ്ട് ഡോസുമെടുത്തവർക്ക് വരാനാകുമോയെന്നുളളതില്‍ വ്യക്തതവന്നിട്ടില്ല. ഇത് സംബന്ധിച്ചുളള ഔദ്യോഗിക അറിയിപ്പ് യുഎഇ അധികൃതരില്‍ നിന്നും ഉണ്ടാകുമെന്നാണ് പ്രതീക്ഷ. യുഎഇയില്‍ നിന്ന് വാക്സിന്റെ രണ്ട് ഡോസുമെടുത്തുപോയവർക്ക് കോവിഡ് മാർഗനിർദ്ദേശങ്ങള്‍ പാലിച്ച് തിരിച്ചെത്താം.
യുഎഇയില്‍ നിലവില്‍ ജൂലൈ ആറുവരെയാണ് ഇന്ത്യയില്‍ നിന്നുളള യാത്രാവിമാനങ്ങള്‍ക്ക് വിലക്കുളളത്. യാത്രാ നിയന്ത്രണങ്ങളില്‍ ദുബായ് ഇളവ് പ്രഖ്യാപിച്ചതോടെ യാത്രാവിലക്ക് നീക്കിയതായുളള വ്യോമയാനമന്ത്രാലയത്തിന്‍റെ ഔദ്യോഗിക അറിയിപ്പിനായി കാത്തിരിക്കുകയാണ് ഇന്ത്യയില്‍ നിന്നടക്കമുളള പ്രവാസികള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.