രാജ്യത്ത് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ പെട്ടെന്നുള്ള രോഗവ്യാപനമുണ്ടാകും: മുന്നറിയിപ്പ് നല്‍കി എയിംസ് മേധാവി

രാജ്യത്ത് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ പെട്ടെന്നുള്ള രോഗവ്യാപനമുണ്ടാകും: മുന്നറിയിപ്പ് നല്‍കി എയിംസ് മേധാവി

ന്യൂഡല്‍ഹി: കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ ഇന്ത്യയിൽ പെട്ടെന്നുള്ള രോഗവ്യാപനമുണ്ടാകുമെന്ന് ഡല്‍ഹി എയിംസ് മേധാവി രണ്‍ദീപ് ഗുലേറിയ. വേണ്ടത്ര മുന്‍കരുതല്‍ സ്വീകരിച്ചില്ലെങ്കില്‍ കോവിഡ് ഡെല്‍റ്റ പ്ലസ് വകഭേദത്തിന്റെ ജനിതക മാറ്റം സംഭവിച്ച പുതിയ K417N വകഭേദം കൂടുതല്‍ അപകടകാരിയാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഡെല്‍റ്റ വകഭേദം അതിവേഗത്തില്‍ വ്യാപിച്ച ബ്രട്ടണിലെ സാഹചര്യത്തില്‍ നിന്ന് ഇന്ത്യ പാഠങ്ങള്‍ ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിന് കാരണമായ ഡെല്‍റ്റ വകഭേദത്തിന്റെ അതേ ശ്രേണിയിലുള്ളതാണ് ഡെല്‍റ്റ പ്ലസ്. ഇതില്‍ നിന്ന് ചെറിയ മാറ്റം മാത്രമുള്ള പുതിയ വകഭേദത്തെയാണ് ഇപ്പോള്‍ കണ്ടെത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലോക്ക് ഡൗണില്‍ ഇളവുകള്‍ നല്‍കിയതോടെ കോവിഡ് കേസുകള്‍ ഉയരാതിരിക്കാന്‍ കൃത്യമായ നിരീക്ഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വൈറസിനെ നിസാരമായി കാണാന്‍ കഴിയില്ല. അതിജീവനത്തിനായി കൂടുതല്‍ പേരിലേക്ക് വ്യാപിച്ച്‌ വൈറസ് നിരന്തരം മാറിക്കൊണ്ടിരിക്കുകയാണ്. പുതിയ വകഭേദം വൈറസിന്റെ സ്വഭാവത്തെ മാറ്റിയേക്കാം. ഇത് തുടര്‍ച്ചയായി നിരീക്ഷിക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി

എന്നാൽ നിലവില്‍ പുതിയ വകഭേദത്തില്‍ ആശങ്കപ്പെടാനില്ലെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. എന്നാല്‍ കേസുകള്‍ വര്‍ധിച്ചാല്‍ ആശങ്കാജനകമായ സാഹചര്യമുണ്ടായേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.