ലക്ഷദ്വീപിനെ കേരള ഹൈക്കോടതിയുടെ അധികാര പരിധിയില്‍ നിന്ന് മാറ്റാന്‍ നീക്കം

ലക്ഷദ്വീപിനെ കേരള ഹൈക്കോടതിയുടെ അധികാര പരിധിയില്‍ നിന്ന് മാറ്റാന്‍ നീക്കം


തിരുവനന്തപുരം: ലക്ഷദ്വീപിനെ കേരള ഹൈക്കോടതിയിടെ അധികാര പരിധിയില്‍ മാറ്റാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. കര്‍ണാടക ഹൈക്കോടതിയുടെ പരിധിയിലേക്ക് മാറ്റാനാണ് നീക്കം. ഇതുസംബന്ധിച്ച് ലക്ഷദ്വീപ് ഭരണകൂടം കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയെന്നാണ് സൂചന.

കേന്ദ്രഭരണ പ്രദേശങ്ങള്‍ ഏത് ഹൈക്കോടതിയുടെ പരിധിയിലാണ് വരുന്നതെന്ന് നിശ്ചയിക്കുന്നത് പാര്‍ലമെന്റാണ്. ലക്ഷദ്വീപില്‍ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ നടപ്പാക്കിയ ഭരണ പരിഷ്‌കാരങ്ങളും അതിനെത്തുടര്‍ന്നുള്ള പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ കേരള ഹൈക്കോടതിയുടെ പരിഗണനയിലാണ്.

ഈ പശ്ചാത്തലത്തിലാണ് അധികാര പരിധി കര്‍ണാടകയിലേക്ക് മാറ്റാന്‍ ലക്ഷദ്വീപ് ഭരണകൂടം നീക്കങ്ങള്‍ ആരംഭിച്ചത്. ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ശുപാര്‍ശയില്‍ കേന്ദ്രത്തിന് തീരുമാനമെടുക്കാം. പാര്‍ലമെന്റ് ചേര്‍ന്നാണ് ഇതു നടപ്പാക്കേണ്ടത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.