കുട്ടനാട് പ്രശ്‌നത്തിന് പരിഹാരം കാണും; ഉറപ്പ് നല്‍കി മന്ത്രിമാര്‍

കുട്ടനാട് പ്രശ്‌നത്തിന് പരിഹാരം കാണും; ഉറപ്പ് നല്‍കി മന്ത്രിമാര്‍

ആലപ്പുഴ: കുട്ടനാട്ടിലെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം തേടാന്‍ റവന്യൂ, ജലവിഭവ, ഫിഷറീസ് മന്ത്രിമാരുടെ സംയുക്തയോഗം ചേരുമെന്നു മന്ത്രി സജി ചെറിയാന്‍. കര്‍ഷകരടക്കം എല്ലാവരുടെയും അഭിപ്രായവും അനുഭവവും കേള്‍ക്കും. തോട്ടപ്പള്ളി സ്പില്‍വേയുടെ ഷട്ടറുകള്‍ മാറ്റാനുള്ള കരാര്‍ റീടെന്‍ഡര്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

സേവ് കുട്ടനാട് ഫെയ്‌സ്ബുക് കൂട്ടായ്മയെ വിമര്‍ശിച്ചിട്ടില്ല. രാഷ്ട്രീയമായി സര്‍ക്കാരിനെ മോശപ്പെടുത്താന്‍ ശ്രമിച്ചവരെയാണു വിമര്‍ശിച്ചത്. ഒന്നാം കുട്ടനാട് പാക്കേജ് പൊളിച്ചവരാണ് ഇപ്പോള്‍ കണ്ണീരൊഴുക്കുന്നതെന്നും മന്ത്രി പറഞ്ഞു.

രണ്ടാഴ്ചയ്ക്കകം കുട്ടനാട് സന്ദര്‍ശിച്ചു പ്രശ്‌നങ്ങള്‍ നേരിട്ട് മനസ്സിലാക്കുമെന്നു പരിപാടിയില്‍ പങ്കെടുത്ത ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ഐഐടി ചെന്നൈയുടെ റിപ്പോര്‍ട്ട് വേഗത്തില്‍ ലഭ്യമാക്കാന്‍ ആവശ്യപ്പെട്ടു. തോട്ടപ്പള്ളി സ്പില്‍വേയിലൂടെയുള്ള ജലമൊഴുക്ക് 1600 ക്യുബിക് മീറ്ററായി ഉയര്‍ത്തലാണു ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.