മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ മോചനത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ടി എന്‍ പ്രതാപന്‍ എംപിയുടെ കത്ത്

മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ മോചനത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ടി എന്‍ പ്രതാപന്‍ എംപിയുടെ കത്ത്

മലപ്പുറം: ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിക്ക് കാപ്പന്റെ മോചനത്തിനായി സംസ്ഥാന സർക്കാർ ഇടപെടണമെന്ന് അവശ്യപ്പെട്ട് ടി എൻ പ്രതാപൻ എംപി. മലപ്പുറത്ത് നടന്ന ഓപ്പൺ ഫോറം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംപി.

വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് എംപി കത്തയക്കുകയും ചെയ്തു. സിദ്ദിഖിനെ സഹായിക്കാൻ വൈകുകയാണെങ്കിൽ ചരിത്രം മുഖ്യമന്ത്രിയെ കുറ്റക്കാരനെന്ന് വിളിക്കുമെന്ന് പ്രതാപൻ പറഞ്ഞു. വിദേശത്ത് മലയാളി പ്രമുഖർ കേസിൽ കുടുങ്ങുമ്പോൾ നാട്ടിലെത്തിക്കാൻ കാണിച്ച താല്പര്യം ജോലി ചെയ്തതിന്റെ പേരിൽ അറസ്റ്റിലായ മലയാളി മാധ്യമ പ്രവർത്തകന്റെ കാര്യത്തിലും ഉണ്ടാകണമെന്നും ടി എൻ പ്രതാപൻ പറഞ്ഞു.

അറസ്റ്റിലായി ഇത്രയും ദിവസമായിട്ടും ഡൽഹിയിലെ അഭിഭാഷകനു പോലും സിദ്ദിഖ് കാപ്പനെ കാണാനായിട്ടില്ലെന്നും ദിവസേന പുതിയ വകുപ്പുകൾ ചുമത്തുന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ടെന്നും സിദ്ദിഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത് പറഞ്ഞു. പൊലീസ് കസ്റ്റഡിയിലായി രണ്ടാഴ്ചയോളമായിട്ടും എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തയില്ലെന്നും റൈഹാനത്ത് പറഞ്ഞു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.