കോപ്പ അമേരിക്ക: കൊളംബിയയെ തകര്‍ത്ത് പെറു

കോപ്പ അമേരിക്ക: കൊളംബിയയെ തകര്‍ത്ത് പെറു

ഗോയിയാനിയ: 2021 കോപ്പ അമേരിക്കയില്‍ പെറുവിന് ആദ്യ ജയം. ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്ക് കൊളംബിയയെയാണ് പെറു കീഴടക്കിയത്. സെര്‍ജിയോ പീനയുടെ ഗോളും യാര മിനയുടെ സെല്‍ഫ് ഗോളും പെറുവിന്റെ പട്ടിക തികച്ചപ്പോള്‍ പെനാല്‍ട്ടിയിലൂടെ മിഗ്വേല്‍ ബോര്‍ഹ കൊളംബിയയുടെ ആശ്വാസഗോള്‍ നേടി. ഈ വിജയത്തോടെ പെറു നോക്കൗട്ട് റൗണ്ടിലേക്കുള്ള പ്രവേശന സാധ്യതകള്‍ സജീവമാക്കി.

ആദ്യ മിനിട്ടുകളില്‍ തന്നെ മികച്ച ആക്രമണം നടത്താന്‍ ഇരുടീമുകള്‍ക്കും സാധിച്ചു. 12ാം മിനിട്ടില്‍ കൊളംബിയന്‍ മിഡ്ഫീല്‍ഡര്‍ ക്വാഡ്രാഡോയുടെ മഴവില്‍ പോലെ വളഞ്ഞ കിക്ക് പെറു ഗോള്‍പോസ്റ്റിനെ തൊട്ടുരുമ്മി കടന്നുപോയി. എന്നാല്‍ 17-ാം മിനിട്ടില്‍ കൊളംബിയയെ ഞെട്ടിച്ചുകൊണ്ട് ആദ്യ മുന്നേറ്റത്തില്‍ തന്നെ പെറു ഗോള്‍ നേടി.

സെര്‍ജിയോ പീനയാണ് ടീമിനായി ഗോള്‍ നേടിയത്. റീബൗണ്ടായി വന്ന പന്തില്‍ നിന്നാണ് താരം ഗോള്‍ നേടിയത്. കൊളംബിയയുടെ യോട്ടണ്‍ എടുത്ത ലോങ്റേഞ്ചര്‍ കൊളംബിയന്‍ പോസ്റ്റിലേക്ക് പറന്നെത്തി. എന്നാല്‍ ഗോള്‍കീപ്പര്‍ ഓസ്പിന അത് തട്ടിയകറ്റാന്‍ ശ്രമിച്ചു. താരത്തിന്റെ വിരലുകളില്‍ തട്ടി ഗോള്‍ പോസ്റ്റിലിടിച്ച പന്ത് നെരെയെത്തിയത് പീനയുടെ കാലുകളിലേക്കാണ്. സ്ഥാനം തെറ്റി നിന്ന ഓസ്പിനയ്ക്ക് ഒരു സാധ്യതയും നല്‍കാതെ അനായാസം പന്ത്

വലയിലെത്തിച്ച് പീന പെറുവിനായി ആദ്യ ഗോള്‍ നേടി. 2021 കോപ്പ അമേരിക്കയില്‍ പെറുവിന്റെ ആദ്യ ഗോളാണിത്. 64ാം മിനിട്ടില്‍ പെറു കൊളംബിയ്ക്കെതിരേ വീണ്ടും ലീഡെടുത്തു. ഇത്തവണ സെല്‍ഫ് ഗോളാണ് പെറുവിന് തുണയായത്. കോര്‍ണര്‍ കിക്കില്‍ നിന്നാണ് ഗോള്‍ പിറന്നത്. ബോക്സിലേക്ക് കൃത്യമായി വളഞ്ഞുവന്ന കോര്‍ണര്‍ കിക്ക് കൊളംബിയന്‍ താരം യേരി മിനയുടെ ശരീരത്തില്‍ തട്ടി വലയില്‍ കയറുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.