ന്യൂഡല്‍ഹി: കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ കർഷക സമരം ശക്തമായി തുടരുന്നു. കര്‍ഷകപ്രക്ഷോഭം തടയാന്‍ ഡല്‍ഹിയില്‍ അതിര്‍ത്തികളില്‍ പൊലീസ് സ്ഥാപിച്ചത് ഒൻപത് ലക്ഷത്തിന്‍റെ ബാരിക്കേഡ്.
രാജ്യതലസ്ഥാനത്തെക്ക് പ്രവേശിപ്പിക്കാതെ കര്‍ഷകരെ തടഞ്ഞ ഗാസിപുര്‍, സിംഘു, ടിക്രി അതിര്‍ത്തികളിലായിരുന്നു പൊലീസ് വിന്യാസം. മൂന്നു അതിര്‍ത്തികളില്‍ കൂറ്റന്‍ കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ സ്ഥാപിച്ചാണ് കര്‍ഷകരെ പൊലീസ് തടഞ്ഞിരുന്നത്.
ടിക്രി അതിര്‍ത്തിയില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കുന്നതിന് 7,49,078രൂപ ഇതുവരെ ചിലവഴിച്ചു. ഗാസിപുര്‍ അതിര്‍ത്തിയില്‍ 1.57 ലക്ഷം രൂപയും. ഡല്‍ഹിയുടെ കിഴക്കന്‍ ജില്ല അതിര്‍ത്തിയാണ് ഗാസിപൂര്‍. അതേസമയം, വടക്കന്‍ അതിര്‍ത്തിക്ക് സമീപത്തെ സിംഘു അതിര്‍ത്തിയില്‍ ചിലവഴിച്ച തുക വെളിപ്പെടുത്താന്‍ പൊലീസ് തയാറായിട്ടില്ല.
പ്രക്ഷോഭം തുടരുന്നതിനാല്‍ ചിലവുകള്‍ കണക്കുകൂട്ടാന്‍ പ്രയാസമാണെന്നായിരുന്നു പ്രതികരണം. ഡല്‍ഹി പൊലീസില്‍ നിന്ന് ലഭിച്ചതാണ് ഈ വിവരം.
കര്‍ഷക പ്രക്ഷോഭം തുടങ്ങിയതോടെ കനത്ത സുരക്ഷയിലായിരുന്നു ഡല്‍ഹി അതിര്‍ത്തികളും പരിസരപ്രദേശങ്ങളും. മൂന്നുപാളികളില്‍ ബാരിക്കേഡുകളും വരിയായി പൊലീസുകാരും അണിനിരന്ന് യുദ്ധ സമാന സാഹചര്യം ഒരുക്കുകയായിരുന്നു ഡല്‍ഹി പൊലീസ്.
കഴിഞ്ഞവര്‍ഷം നവംബര്‍ മുതല്‍ ഡല്‍ഹി അതിര്‍ത്തിയില്‍ കർഷകർ പ്രക്ഷോഭം തുടങ്ങിയതാണ് . കേന്ദ്രസര്‍ക്കാറിന്‍റെ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. കൂടാതെ വിളകള്‍ക്ക് അടിസ്ഥാന താങ്ങുവില ഉറപ്പാക്കണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം. കാർഷിക നിയമങ്ങൾ പിൻവലിക്കുന്നത് വരെ സമരം തുടരുമെന്നാണ് കർഷക സംഘടനകൾ വ്യക്തമാക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.