ഫിന്‍ലന്‍ഡിനെ തകര്‍ത്ത് ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ച് ബെല്‍ജിയം

ഫിന്‍ലന്‍ഡിനെ തകര്‍ത്ത് ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ച് ബെല്‍ജിയം

കോപ്പന്‍ഹേ​ഗന്‍: ഫിന്‍ലാന്‍ഡിനെ എതിരില്ലാത്ത രണ്ട് ​ഗോളുകള്‍ക്ക് ബെല്‍ജിയം തകര്‍ത്തു. റഷ്യയെ 4-1ന് മുട്ടുകുത്തിക്കുകയും ചെയ്തതോടെ യൂറോ കപ്പിന്റെ ​ഗ്രൂപ്പ് ഘട്ടം കടന്ന് ഡെന്‍മാര്‍ക്ക്. ഫിന്‍ലാന്‍ഡിനേയും തകര്‍ത്തതോടെ ​മൂന്നില്‍ മൂന്നും ജയിച്ച്‌ ​ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ബെല്‍ജിയം പ്രിക്വാര്‍ട്ടറില്‍ കടന്നിരിക്കുന്നത്.

മൂന്ന് പോയിന്റ് വീതമാണ് ഡെന്‍മാര്‍ക്കിനും ഫിന്‍ലാന്‍ഡിനും റഷ്യക്കും ഉണ്ടായിരുന്നത്. എന്നാല്‍ ​ഗോള്‍ ശരാശരിയിലെ വ്യത്യാസം ഡെന്‍മാര്‍ക്കിനെ തുടച്ചു. ഫിന്‍ലാന്‍ഡിനെ ബെല്‍ജിയം തകര്‍‌ത്തതോടെ ഡെന്‍മാര്‍ക്ക് ​ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി. 80ാം മിനിറ്റില്‍ ക്രിസ്റ്റിയെന്‍സന്‍, 82ാം മിനിറ്റില്‍ ജോക്കിം മാലെ, 59ാം മിനിറ്റില്‍ പൗള്‍സന്‍, 38ാം മിനിറ്റില്‍ ഡാംസ്​ഗാര്‍ഡ് എന്നിവരാണ് ഡെന്‍മാര്‍ക്കിന് വേണ്ടി ​ഗോള്‍ വല കുലുക്കിയത്.

74ാം മിനിറ്റില്‍ സെല്‍ഫ് ​ഗോളിലൂടെയാണ് ബെല്‍ജിയം വല കുലുക്കിയത്. 81ാം മിനിറ്റില്‍ ലുക്കാക്കു വല കുലുക്കുക കൂടി ചെയ്തതോടെ ബെല്‍ജിയം ആധിപത്യത്തിന് മുന്‍പില്‍ ഫിന്‍ലാന്‍ഡിന് മറുപടി ഉണ്ടായില്ല. മറ്റ് അഞ്ചു ടീമുകള്‍ കൂടി യൂറോ കപ്പിന്റെ അടുത്ത റൗണ്ടിലേക്ക് ഇതോടെ കടന്നിട്ടുണ്ട്.

സ്വിറ്റ്സര്‍ലാന്‍ഡ്, ചെക്ക് റിപ്പബ്ലിക്, ഓസ്ട്രിയ, ഇം​ഗ്ലണ്ട്, സ്വീഡന്‍ എന്നീ ടീമുകളാണ് അത്. ഇതോടെ അവസാന 16 ഉറപ്പിച്ചിരിക്കുന്ന ടീമുകളാണ് ഓസ്ട്രിയ, ഇറ്റലി, വെയ്ല്‍സ്, നെതര്‍ലാന്‍ഡ്, സ്വിറ്റ്സര്‍ലാന്‍ഡ്, ചെക്ക് റിപ്പബ്ലിക്, ഇം​ഗ്ലണ്ട്, സ്വീഡന്‍, ഫ്രാന്‍സ് എന്നിവര്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.