ന്യുഡല്‍ഹി: ഇന്ന് വൈകിട്ട് ഡല്‍ഹിയില്‍ ചേരാന്‍ ഇരുന്ന പ്രതിപക്ഷപാര്‍ട്ടികളുടെ യോഗത്തില്‍ നിന്ന് ശരത് പവാര്‍ പിന്‍മാറി. മൂന്നാം മുന്നണി രൂപീകരിക്കാനുള്ള ആദ്യചര്‍ച്ചയാകുമോ ശരദ് പവാര്‍ വിളിച്ചു ചേര്‍ക്കുന്ന യോഗമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പിന്‍മാറ്റം. ഇടതുപാര്‍ട്ടികള്‍ക്ക് യോഗത്തിലേയ്ക്ക് ക്ഷണമുണ്ടായിരുന്നു.
ഇന്നലെ രാഷ്ട്രീയ തന്ത്രജ്ഞനായ പ്രശാന്ത് കിഷോറുമായി ശരദ് പവാര്‍ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് യോഗം വിളിക്കാന്‍ ധാരണയായത്. ഇതോടെയാണ്, 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ പുതിയൊരു മുന്നണി രൂപം കൊള്ളുന്നതിനുള്ള പ്രാരംഭ ചര്‍ച്ചകളാണോ നടക്കുന്നതെന്ന അഭ്യൂഹങ്ങള്‍ ഇതോടെ സജീവമായിരുന്നു.
യോഗത്തിലേയ്ക്ക് കോണ്‍ഗ്രസിന് ക്ഷണമുണ്ടായിരുന്നില്ല. കോണ്‍ഗ്രസില്ലാത്ത പ്രതിപക്ഷ മുന്നണി കൊണ്ട് പ്രയോജനമില്ലെന്നും, പരാജയപ്പെടുകയേ ഉള്ളൂവെന്നുമാണ് എഐസിസി വൃത്തങ്ങള്‍ ശരദ് പവാര്‍ വിളിച്ച യോഗത്തെക്കുറിച്ച് അഭിപ്രായപ്പെട്ടത്. എന്നാല്‍ കോണ്‍ഗ്രസിലെ ബദല്‍ ഗ്രൂപ്പുകാര്‍ക്കെല്ലാം യോഗത്തില്‍ ക്ഷണമുണ്ടായിരുന്നു. കപില്‍ സിബലിനെ അഭിഭാഷകനെന്ന നിലയിലും, മനീഷ് തിവാരി ഉള്‍പ്പടെയുള്ളവരെ രാഷ്ട്രീയജ്ഞരെന്ന നിലയിലുമാണ് ക്ഷണിച്ചത്. എബിജെപിക്കെതിരെ പ്രതിപക്ഷപാര്‍ട്ടികളുടെ ഒരു സഖ്യം അത്യന്താപേക്ഷിതമാണെന്ന് കപില്‍ സിബല്‍ പറഞ്ഞിരുന്നു. മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹയാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്, 2018 ല്‍ അദ്ദേഹം രൂപീകരിച്ച 'രാഷ്ട്രീയ മഞ്ച്' എന്ന രാഷ്ട്രീയ ആക്ഷന്‍ ഗ്രൂപ്പിലെ അംഗങ്ങളെ കാണാന്‍ ശരദ് പവാറിനോട് ആവശ്യപ്പെട്ടിരുന്നു.
യശ്വന്ത് സിന്‍ഹ രാഷ്ട്രീയ മഞ്ചിന്റെ തലവനാണ്. മിസ്റ്റര്‍ പവാറുമായി കൂടിക്കാഴ്ച നടത്താന്‍ അദ്ദേഹം ആവശ്യപ്പെട്ടു. അതിനാല്‍ കൂടിക്കാഴ്ച രാഷ്ട്രീയ മഞ്ചിന്റെ ഒരു സംരംഭമാണെന്നായിരുന്നു എന്‍സിപി അംഗം പ്രഫുല്‍ പട്ടേല്‍ പറഞ്ഞത്. പാര്‍ട്ടി ക്ഷണം നല്‍കിയിട്ടില്ലെന്ന് ശരദ് പവാറുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
മുതിര്‍ന്ന അഭിഭാഷകന്‍ കെ.ടി.എസ് തുളസി, മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ എസ്.വൈ. ഖുറേഷി, ഒമര്‍ അബ്ദുല്ല എന്നിവരും യോഗത്തില്‍ പങ്കെടുക്കുമെന്ന് ദേശീയ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ലയും വ്യക്തമാക്കിയിരുന്നു. യോഗത്തില്‍ നിന്നുള്ള പവാറിന്റെ പിന്‍മാറ്റം ക്ഷണിക്കപ്പെട്ടവരില്‍ നിരാശയ്ക്ക് കാരണമായിരിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.