ഡെല്‍റ്റാ പ്ലസ് അതീവ അപകടകാരി: ഒരാളില്‍ നിന്ന് 10 പേരിലേക്ക് പടര്‍ന്നേക്കാം; കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്

ഡെല്‍റ്റാ പ്ലസ് അതീവ അപകടകാരി: ഒരാളില്‍ നിന്ന് 10 പേരിലേക്ക് പടര്‍ന്നേക്കാം; കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: കോവിഡിന്റെ പുതിയ ഡെല്‍റ്റാ പ്ലസ് വകഭേദം അതീവ അപകടകാരിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതിനോടകം ഡെല്‍റ്റ പ്ലസ് സ്ഥിരീകരിച്ച കേരളം, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

സാധാരണ ഗതിയില്‍ ഒരാളില്‍ നിന്ന് മൂന്ന് പേര്‍ക്കാണ് രോഗം വ്യാപിക്കുന്നതെങ്കില്‍ ഡെല്‍റ്റാ വൈറസ് രോഗ ബാധിതനില്‍ നിന്ന് അഞ്ച് മുതല്‍ പത്ത് പേര്‍ക്ക് വരെ പകരാമെന്നും മുന്നറിയിപ്പുണ്ട്.

രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിന് കാരണമായ ഡെല്‍റ്റ വകഭേദത്തിന്റെ ജനിതക മാറ്റം വന്ന പുതിയ വകഭേദമാണ് ഡെല്‍റ്റാ പ്ലസ്. കേരളം ഉള്‍പ്പെടെയുള്ള മൂന്ന് സംസ്ഥാനങ്ങളിലായി ഇതിനോടകം 22 പേര്‍ക്കാണ് ഡെല്‍റ്റാ പ്ലസ് സ്ഥിരീകരിച്ചത്.

കേരളത്തില്‍ പത്തനംതിട്ടയിലാണ് ആദ്യമായി ഈ വകഭേദം സ്ഥിരീകരിക്കുന്നത്. പത്തനംതിട്ടയിലെ നാല് വയസുകാരന്റെ സ്രവം ഡല്‍ഹി CSIR IGIB യില്‍ നടത്തിയ പരിശോധനയിലാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്.

കോട്ടയം ഐസിഎച്ചിലെ ചികിത്സക്ക് ശേഷം ആശുപത്രി വിട്ട കുട്ടിയുടെ നില ഇപ്പോള്‍ തൃപ്തികരമാണ്. കുട്ടിയുടെ കുടുംബത്തിലെ എട്ട് പേര്‍ ഉള്‍പ്പെടെ വാര്‍ഡില്‍ 87 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയില്‍ ഒരാള്‍ക്കും ഡെല്‍റ്റാ പ്ലസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഡെല്‍റ്റാ പ്ലസ് സ്ഥിരീകരിച്ച ജില്ലകളിലും പ്രദേശങ്ങളിലും അടിയന്തരമായി കര്‍ശന പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ മൂന്ന് സംസ്ഥാനങ്ങളിലേയും ചീഫ് സെക്രട്ടറിമാര്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി. ഇവിടങ്ങളില്‍ കോവിഡ് പരിശോധന വ്യാപകമാക്കണമെന്നും മുന്‍ഗണനാടിസ്ഥാനത്തില്‍ വാക്സിനേഷന്‍ നല്‍കണമെന്നും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.

പുതിയ വകഭേദം കോവിഡ് മൂന്നാം തരംഗത്തിന് കാരണമായേക്കാമെന്നാണ് മഹാരാഷ്ട്രയിലെ ആരോഗ്യ വിദഗ്ധര്‍ ഭയപ്പെടുന്നത്. പ്രവചിച്ചതിലും നേരത്തെ മൂന്നാം തരംഗം സംഭവിച്ചേക്കാമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. നിലവില്‍ രാജ്യത്ത് സ്ഥിരീകരിച്ച ഡെല്‍റ്റാ പ്ലസ് കേസുകളില്‍ ഭൂരിഭാഗവും മഹാരാഷ്ട്രയിലാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.