ക്രൊയേഷ്യ സ്‌കോട്ട്‌ലാന്‍ഡിനെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍; ചെക്ക് റിപ്പബ്ലിക്കിനെ തോല്‍പ്പിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇംഗ്ലണ്ട്

ക്രൊയേഷ്യ സ്‌കോട്ട്‌ലാന്‍ഡിനെ തകര്‍ത്ത്  പ്രീക്വാര്‍ട്ടറില്‍; ചെക്ക് റിപ്പബ്ലിക്കിനെ തോല്‍പ്പിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇംഗ്ലണ്ട്

ഗ്ലാസ്കോ: സ്കോട്ട്ലാന്‍ഡിനെ 3-1ന് തകര്‍ത്ത് യൂറോ കപ്പിന്റെ അവസാന 16ല്‍ ഇടംനേടി ക്രൊയേഷ്യ. തകര്‍പ്പന്‍ ജയത്തോടെ ​ഗ്രൂപ്പ് ഡിയില്‍‌ രണ്ടാം സ്ഥാനത്തേക്ക് കയറിയാണ് ക്രൊയേഷ്യ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചത്.

17ാം മിനിറ്റില്‍ നികോളാസ് വ്ലാസിച്ചിലൂടെയാണ് ക്രൊയേഷ്യ ആദ്യ ​ഗോള്‍ നേടിയത്. എന്നാല്‍ 42ാം മിനിറ്റില്‍ സ്കോട്ട്ലാന്‍ഡ് സമനില പിടിച്ചു. ജയം അനിവാര്യമായ കളിയില്‍ 62ാം മിനിറ്റില്‍ തങ്ങളുടെ സൂപ്പര്‍ താരം ലൂക്കാ മോഡ്രിച്ചിലൂടെ അവര്‍ ലീഡ് കണ്ടെത്തി.

യൂറോ 2020ലെ ഏറ്റവും മികച്ച ​ഗോളെന്ന് വിശേഷിപ്പിക്കപ്പെടാവുന്ന ഷോട്ടാണ് അവിടെ മോഡ്രിച്ചില്‍ നിന്ന് വന്നത്. 77ാം മിനിറ്റില്‍ ഇവാന്‍ പെരിസിച്ചിലൂടെ ക്രൊയേഷ്യ ലീഡ് 3-1 ആയി ഉയര്‍ത്തി

കോര്‍ണര്‍ കിക്കില്‍ നിന്നായിരുന്നു ഈ ​ഗോള്‍. പ്രീക്വാര്‍ട്ടറില്‍ ​ഗ്രൂപ്പ് ഇയിലെ രണ്ടാം സ്ഥാനക്കാരെയാണ് ക്രൊയേഷ്യ നേരിടുക. സ്കോട്ട്ലാന്‍ഡ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. മൂന്നാം സ്ഥാനക്കാരായി പ്രീക്വാര്‍ട്ടര്‍ എന്ന ചെക്ക് റിപ്പബ്ലിക്കിന്റെ സ്വപ്നം അവസാനിച്ചിട്ടില്ല.

മറ്റൊരു കളിയില്‍ ചെക്ക് റിപ്പബ്ലിക്കിനെ എതിരില്ലാത്ത ഒരു ​ഗോളിന് തകര്‍ത്ത് ഇംഗ്ലണ്ട് ​ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീക്വാര്‍ട്ടറിലേക്ക് കടന്നു.സ്റ്റെര്‍ലിങ് ആണ് ഇം​ഗ്ലണ്ടിനായി ​ഗോള്‍ നേടിയത്. 12ാം മിനിറ്റില്‍ ​ഗ്രീലിഷിന്റെ ക്രോസില്‍ ഹെഡറിലൂടെയാണ് സ്റ്റെര്‍ലിങ് ​ഗോള്‍ നേടിയത്. ​ഗ്രൂപ്പ് എഫിലെ രണ്ടാം സ്ഥാനക്കാരെയാണ് പ്രീക്വാര്‍ട്ടറില്‍ ഇം​ഗ്ലണ്ട് നേരിടുക.

​ഗ്വയറും ഹെന്‍ഡേഴ്സനും കളിയില്‍ നിറഞ്ഞപ്പോള്‍ ഓണ്‍ ടാര്‍​ഗറ്റിലേക്ക് ഹാരി കെയ്നിന്റെ ഷോട്ട് എത്തിയതും ഇം​ഗ്ലണ്ടിന് ആശ്വാസമാവുന്നു. കഴിഞ്ഞ കളികളിലെല്ലാം ഫോം കണ്ടെത്താനാവാതെ കെയ്ന്‍ വലഞ്ഞത് ഇം​ഗ്ലണ്ടിന് തലവേദനയായിരുന്നു. ​ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു ​ഗോള്‍ പോലും വഴങ്ങാതെയാണ് അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതെന്നത് ഇംഗ്ലണ്ടിന്റെ ആത്മവിശ്വാസം ഉയര്‍ത്തും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.