കൊച്ചി: എറണാകുളത്തേക്കുള്ള ബിലാസ്പുര്‍, ഹാതിയ എസി സ്‌പെഷല്‍ ട്രെയിനുകള്‍ അടുത്ത ആഴ്ച മുതല്‍ ഓടിത്തുടങ്ങും. ബിലാസ്പുര്‍ (ഛത്തീസ്ഗഡ്) എറണാകുളം, ഹാതിയ (ജാര്‍ഖണ്ഡ്) എറണാകുളം എസി സ്‌പെഷല്‍ ട്രെയിനുകളുടെ സര്‍വീസ് പുനഃരാരംഭിക്കുന്നു. ബിലാസ്പുര്‍ എറണാകുളം ജംക്ഷന്‍ സ്‌പെഷല്‍ (08227) 28 മുതല്‍ എല്ലാ തിങ്കളാഴ്ചയും രാവിലെ 8.15ന് പുറപ്പെട്ട്, ചൊവ്വാഴ്ച രാത്രി 8.15ന് എറണാകുളത്തെത്തും. മടക്ക ട്രെയിന്‍ (08228) എറണാകുളത്തുനിന്നു 30 മുതല്‍ ബുധനാഴ്ചകളില്‍ രാവിലെ 8.50ന് പുറപ്പെട്ടു വ്യാഴാഴ്ചകളില്‍ രാത്രി 9.35ന് ബിലാസ്പുരില്‍ എത്തും.
കോയമ്പത്തൂര്‍, സേലം, വിജയവാഡ, ബല്ലാര്‍ഷ, നാഗ്പുര്‍, ദുര്‍ഗ്, റായ്പുര്‍ വഴിയാണു സര്‍വീസ്. ആലുവ, തൃശൂര്‍, പാലക്കാട് എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകള്‍. ഹാതിയ എറണാകുളം എസി സ്‌പെഷല്‍ (02409) 28 മുതല്‍ എല്ലാ തിങ്കളാഴ്ചകളിലും വൈകിട്ട് 6.25ന് ഹാതിയയില്‍നിന്നു പുറപ്പെട്ടു ബുധനാഴ്ചകളില്‍ രാവിലെ 9.45ന് എറണാകുളത്ത് എത്തും. മടക്ക ട്രെയിന്‍ (02410) ജൂലൈ ഒന്നു മുതല്‍ വ്യാഴാഴ്ചകളില്‍ രാത്രി 11.25ന് പുറപ്പെട്ട് ശനിയാഴ്ചകളില്‍ ഉച്ചയ്ക്കു 2.35നു ഹാതിയയില്‍ എത്തും. സേലം, വിജയവാഡ, വിശാഖപട്ടണം, തിത്ലാഗര്‍, സാംബല്‍പുര്‍, ജര്‍സാഗുഡ, റൂര്‍ക്കല വഴിയാണു സര്‍വീസ്. കേരളത്തിലെ സ്റ്റോപ്പ് പാലക്കാടാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.