തിരുവനന്തപുരം: കോവിഡ് വാക്‌സിനേഷന് കോവിൻ സൈറ്റിൽ വാക്സിൻ സ്ലോട്ട് ലഭിക്കാത്തവർക്ക് പുതിയ വഴി നിർദേശിച്ച് കേരളാ പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
http://vaccinefind.in/ വെബ്സൈറ്റിലൂടെയാണ് വാക്‌സിൻ സ്ലോട്ട് കണ്ടെത്താൻ സാധിക്കുക. കാണിക്കും. മലയാളം ഉൾപ്പടെ 11 ഭാഷകളിൽ ഈ വെബ്‌സൈറ്റ് ലഭ്യമാണ്. വാക്സിൻ ലഭ്യമായ ദിവസങ്ങൾ പച്ച നിറത്തിൽ രേഖപ്പെടുത്തിയിരിക്കും. അതുകൊണ്ട് തന്നെ വേഗത്തിൽ ഒഴിവുള്ള തീയതി കണ്ടെത്തി ബുക്ക് ചെയ്യാനുമാകും.
വാക്സിൻ സ്ലോട്ടുകളുടെ ലഭ്യത ഓരോ 30 സെക്കന്റിലും ചെക്ക് ചെയ്യുന്നതിലൂടെ ആളുകൾക്ക് വാക്സിൻ വരുന്നത് പെട്ടെന്ന് തന്നെ അറിയാൻ സാധിക്കും. സ്ലോട്ടുകൾ ലഭ്യമല്ലെങ്കിൽ, വെബ്‌സൈറ്റ് ഓട്ടോമാറ്റിക് ആയി അടുത്ത ലഭ്യമായ വാക്സിൻ സ്ലോട്ട് തിരയുകയും ആളുകളെ ബ്രൗസറിൽ സൗണ്ട് വഴി അറിയിക്കുകയും ചെയ്യും.
ഒരു തവണ സംസ്ഥാനവും ജില്ലയും തെരഞ്ഞെടുത്താൽ, പിന്നീട് ബ്രൗസർ തുറക്കുമ്പോൾത്തന്നെ വാക്‌സിൻ സ്ലോട്ട് ലഭ്യമാണോ എന്നത് നമുക്ക് അറിയാൻ സാധിക്കും. നമ്മൾ തെരഞ്ഞെടുക്കുന്ന ഓപ്ഷനുകൾ ബ്രൗസറിൽ സേവ് ചെയ്യുന്നതിലൂടെ വാക്സിൻ തെരയുന്ന പ്രക്രിയ വളരെ എളുപ്പമാകുന്നു. മാഷപ്പ് സ്റ്റേക്കും കേരളാ പൊലീസ് സൈബർ ഡോമും ചേർന്നാണ് ഈ വെബ്‌സൈറ്റ് വികസിപ്പിച്ചെടുത്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.