സെഞ്ചുറിയുമായി ധവാന്‍; ചെന്നൈക്കെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് അഞ്ച് വിക്കറ്റ് ജയം

സെഞ്ചുറിയുമായി ധവാന്‍; ചെന്നൈക്കെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് അഞ്ച് വിക്കറ്റ് ജയം

ദുബായ് : ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിൻ അഞ്ച് വിക്കറ്റ് വിജയം. 180 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഡൽഹി ഒരു ബോള് അവശേഷിക്കെ ആണ് വിജയിച്ചത്.

സെഞ്ചുറി നേട്ടവുമായി ശിഖർ ധവാനാണ് ഡൽഹിയുടെ വിജയത്തിൻ കരുത്ത് പകർ ന്നത്. 58 പന്തിൽ ഒരു സിക്സും 14 ഫോറുമടക്കം 101 റൺസെടുത്ത് ധവാൻ പുറത്താകാതെ നിന്നു. അവസാന ഓവറിൽ ജയിക്കാൻ 17 റൺസായിരുന്നു ഡൽഹിക്ക് വേണ്ടിയിരുന്നത്. മൂന്നുതവണ ബൗണ്ടറി നേടി അക്ഷർ പട്ടേലാണ് ഡൽഹിക്ക് വിജയം സമ്മാനിച്ചത്.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ചെന്നൈ നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് 179 റൺസെടുത്തത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഓപ്പനർ സാം കറനെ നഷ്ടമായ ചെന്നൈയെ ഫാഫ് ഡുപ്ലെസി – ഷെയ്ൻ വാട്സൺ സഖ്യമാണ് തകർച്ചയിൽ നിന്ന് കരകയറ്റിയത്. അമ്പാട്ടി റായിഡു – രവീന്ദ്ര ജഡേജ കൂട്ടുകെട്ട് ഇന്നിങ്സിന്റെ അവസാനം സ്കോർ ഉയർ ത്തി. 28 പന്തിൽ ആറ് ബൗണ്ടറികളടക്കം 36 റൺസാണ് വാട്സൺ നേടിയത്.

ഫാഫ് ഡുപ്ലെസി 47 പന്തില് രണ്ട് സിക്സും ആറ് ഫോറുമടക്കം 58 റൺസെടുത്തു. ഡുപ്ലെസി പുറത്തായശേഷം അമ്പാട്ടി റായിഡു തകർത്തുകളിച്ചു. 25 പന്തുകൾ നേരിട്ട റായിഡു നാല് സിക്സും ഒരു ഫോറുമടക്കം 45 റൺസെടുത്ത് പുറത്താകാതെ നിന്നു. ജഡേജ 13 പന്തുകളിൽ നാല് സിക്സറടക്കം 33 റൺസെടുത്തു.

ഡൽഹിക്കായി നോർജെ രണ്ടു വിക്കറ്റുകളും തുഷാര്, റബാദ എന്നിവർ ഓരോ വിക്കറ്റും നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഡൽഹിക്ക് രണ്ടാം പന്തിൽ തന്നെ ഓപ്പണര് പൃഥ്വിഷായെ നഷ്ടമായി. സ്കോർ 26 ൽ എത്തിയപ്പോഴേയ്ക്കും രഹാനെയും മടങ്ങി. തുടർന്ന് മൂന്നാം വിക്കറ്റിൽ ചേർന്ന ശിഖർ ധവാൻ – ശ്രേയസ് അയ്യർ സഖ്യമാണ് ഡൽ ഹിയെ കൈപിടിച്ചുയർത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.