ഇന്ത്യയ്ക്ക് എട്ട് വിക്കറ്റിന് തകര്‍ച്ച; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ന്യൂസിലന്‍ഡിന്

ഇന്ത്യയ്ക്ക് എട്ട് വിക്കറ്റിന് തകര്‍ച്ച; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ന്യൂസിലന്‍ഡിന്

സതാംപ്ടണ്‍: ഇന്ത്യയെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി ന്യൂസിലാന്‍ഡ് ലോക ടെസ്റ്റ് ചാമ്പ്യന്‍. 53 ഓവറില്‍ ജയിക്കാന്‍ 139 റണ്‍സായിരുന്നു കിവീസിന് വേണ്ടിയിരുന്നത്. കെയ്ന്‍ വില്യംസണും റോസ് ടെയ്ലറും വലിയ അപകടങ്ങള്‍ക്ക് ഇടനല്‍കാതെ കിവീസിനെ തങ്ങളുടെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടത്തിലേക്ക് എത്തിച്ചു. ആദ്യ ഇന്നിങ്സില്‍ അഞ്ച് വിക്കറ്റും രണ്ടാമത്തേതില്‍ മൂന്ന് വിക്കറ്റും വീഴ്ത്തിയ ജാമിസനാണ് ഫൈനലിലെ താരം.

മൂന്ന് ദിവസവും വില്യംസണും കൂട്ടരും തങ്ങളെ സമ്മര്‍ദത്തിലാക്കുകയായിരുന്നു എന്നാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി പ്രതികരിച്ചത്. 30-40 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞിരുന്നു എങ്കില്‍ പൊരുതാവുന്ന നിലയിലേക്ക് തങ്ങള്‍ക്ക് എത്താനാവുമായിരുന്നു എന്നും കോഹ്ലി പറഞ്ഞു. കോഹ്ലിയുടെ ഐസിസി കിരീട വരള്‍ച്ച തുടരുന്നു എന്നതാണ് ആരാധകരെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലോടെ അസ്വസ്ഥപ്പെടുത്തുന്നത്.

ക്രിക്കറ്റ് ലോകം കാത്തിരുന്ന ഫൈനലിന്റെ രണ്ട് ദിനങ്ങളാണ് മഴ എടുത്തത്. റിസര്‍വ് ഡേയായി ആറാം ദിനം ഐസിസി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ആദ്യ ഇന്നിങ്സില്‍ 217 റണ്‍സിന് തകര്‍ന്നത് മുതല്‍ കളിയില്‍ ബാക്ക്ഫൂട്ടിലായി. ഒരുവശത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും പിടിച്ചു നിന്ന് ന്യൂസിലാന്‍ഡിന് 32 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടിക്കൊടുത്ത വില്യംസണിന്റെ ചെറുത്ത് നില്‍പ്പാണ് മുന്‍തൂക്കം അവര്‍ക്ക് നല്‍കിയത്.
അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ട നിമിഷം റിഷഭ് പന്തും ജഡേജയും ക്രീസില്‍. എന്നാല്‍ ജഡേജ മടങ്ങിയതോടെ സമനിലയിലേക്ക് എത്തിക്കാനുള്ള സാധ്യത പോലും ഇന്ത്യയുടെ കൈകളില്‍ നിന്ന് അകലുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.