തൃശ്ശൂർ: ആഗോള ശാസ്ത്ര പ്രതിഭാ പട്ടികയിൽ കേരളത്തിന് മികവ്. കേരളത്തിൽ നിന്ന് 35 പേര് പട്ടികയിൽ ഇടംപിടിച്ചു. കേരളത്തിലെ ഏറ്റവും മികച്ച ശാസ്ത്രപ്രതിഭ എം.ജി സർവകലാശാലാ വൈസ് ചാൻസലർ സാബു തോമസാണ്.
രാജ്യത്തെ മികച്ച ശാസ്ത്രജ്ഞരിൽ ഇദ്ദേഹത്തിന്റെ സ്ഥാനം 19 ആണ്. ഏഷ്യൻ ശാസ്ത്രജ്ഞരിൽ 235-ാം സ്ഥാനവും ലോക ശാസ്ത്രജ്ഞരിൽ 2611-ാം സ്ഥാനവുമുണ്ട്.
ജർമനി ആസ്ഥാനമായ യൂറോപ്യൻ സയൻസ് ഇവാല്യുവേഷൻ സെന്റർ പുറത്തുവിട്ട ആഗോള ശാസ്ത്ര പ്രതിഭാ പട്ടികയിലാണ് കേരളത്തിന്റെ മികവ് തെളിഞ്ഞത്. കേരളത്തിലെ ഏറ്റവും മികച്ച ശാസ്ത്രജ്ഞരുള്ളത് എം.ജി സർവകലാശാലയിലാണ്. 35 ശാസ്ത്രജ്ഞരിൽ 16 പേരും എം.ജി.യിലാണ്.
കേരള കാർഷിക സർവകലാശാല, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഇൻഫർമേഷൻ ടെക്‌നോളജി കേരള, കേരള യൂണിവേഴ്‌സിറ്റി ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് എന്നീ സ്ഥാപനങ്ങളിലെ നാലുവീതം ശാസ്ത്രജ്ഞരും പട്ടികയിലുണ്ട്.
കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് യൂണിവേഴ്‌സിറ്റി, തൃശ്ശൂരിലെ ശ്രീകേരള വർമ കോളേജ്. ആലപ്പുഴ എടത്വയിലെ സെന്റ് അലോഷ്യസ് കോളേജ് എന്നിവയാണ് ശാസ്ത്രപ്രതിഭകളുള്ള സ്ഥാപനങ്ങളുടെ പട്ടികയിലിടം പിടിച്ചത്.
ലോകമെമ്പാടുമുള്ള 5,052 ശാസ്ത്ര ജേർണലുകളിലെ പ്രബന്ധങ്ങളുടെ ഗുണനിലവാരം കണക്കാക്കിയും അവസാന അഞ്ചുവർഷത്തെ പ്രബന്ധങ്ങളുടെ എണ്ണം കണക്കാക്കിയും അവ എത്ര പേർ ഉപയോഗപ്പെടുത്തിയെന്നും എത്രയിടങ്ങളിൽ പരാമർശം വന്നുവെന്നും കണക്കാക്കിയാണ് പട്ടിക തയ്യാറാക്കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.