ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയിലെ വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ കടുത്ത നിലപാടുമായി കേന്ദ്ര സര്‍ക്കാര്‍. പരാതി ലഭിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ വ്യാജ അക്കൗണ്ടുകള്‍ നീക്കം ചെയ്യണമെന്ന് ഫെയ്സ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി. പുതിയ ഐടി ചട്ടപ്രകാരമാണ് ഈ നിര്‍ദേശം.
മറ്റൊരു വ്യക്തിയുടെയോ സംഘടനകളുടെയോ ചിത്രം ഉപയോഗിച്ചാണ് വ്യാജ അക്കൗണ്ട് നിര്‍മ്മിച്ചിരിക്കുന്നതെങ്കില്‍ യഥാര്‍ഥ ഉടമകളോ, അല്ലെങ്കില്‍ അവര്‍ക്ക് വേണ്ടി ആരെങ്കിലുമോ പരാതി നല്‍കിയാല്‍ 24 മണിക്കൂറിനകം അവ നീക്കം ചെയ്യണമെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം.
പല പ്രമുഖ വ്യക്തികളുടേയും പേരുകളില്‍ വ്യാജ പ്രൊഫൈലുകളുണ്ടാക്കി അതില്‍നിന്നും പോസ്റ്റുകള്‍ ചെയ്യുന്ന പ്രവണതയുണ്ട്. അതുപോലെ സാധാരണക്കാരുടെ പേരില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി സാമ്പത്തിക തട്ടിപ്പ് നടത്തുന്ന സാഹചര്യവുമുണ്ട്.
ചലച്ചിത്ര താരങ്ങളുടെയും രാഷ്ട്രീയ നേതാക്കളുടെയും ചിത്രങ്ങളും മറ്റും ഉപയോഗിച്ചുള്ള അക്കൗണ്ടുകള്‍ക്കെതിരെ എല്ലാം ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നടപടിയുണ്ടാകും. പുതിയ നിര്‍ദേശത്തിലൂടെ വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ പരാതി ലഭിച്ചാല്‍ നടപടി എടുക്കാന്‍ സോഷ്യല്‍ മീഡിയകള്‍ക്ക് നിയമപരമായ ബാധ്യത വന്നിരിക്കുകയാണ്. വിഷയത്തില്‍ സോഷ്യല്‍ മീഡിയാ കമ്പനികള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.