തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷത്തെ പോലെ ഈ വര്‍ഷവും ഓണ്‍ലൈന്‍ ക്ലാസുകളാണ് നടക്കുന്നത്. ഈ സാഹചര്യത്തിൽ ഓണ്‍ലൈന്‍ ക്ലാസിന് മൊബൈല്‍ ഫോണ്‍ ഇല്ലാതെ ബുദ്ധിമുട്ടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 'വിദ്യാ തരംഗിണി' വായ്പ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍.
സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം ഡിജിറ്റല്‍ പഠനം സാധ്യമാകാത്ത നിരവധി കുട്ടികളുടെ ബുദ്ധിമുട്ടുകള്‍ പുറത്തുവന്നിരുന്നു.
ഇതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിച്ചത്. ഒന്നു മുതൽ 12 വരെയുള്ള ക്ലാസുകൾ വിദ്യാർത്ഥികൾക്കാണ് ഈ ആനുകൂല്യം. സഹകരണ സംഘങ്ങളും ബാങ്കുകളുമായി സഹകരിച്ചാണ് പദ്ധതി. വിദ്യാർഥികൾക്ക് ജൂലൈ 31 വരെ പലിശരഹിത വായ്പയ്ക്കായി അപേക്ഷിക്കാം. ഒരു വിദ്യാര്‍ത്ഥിക്ക് മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ 10,000 രൂപ വായ്പ നല്‍കും.
ഒരു സംഘത്തിന് 50,000 രൂപ വരെ വായ്പ നല്‍കാം. സ്‌കൂള്‍ അധികൃതരുടെ സാക്ഷ്യപത്രം സഹിതമാണ് മൊബൈല്‍ ഫോണിനായി അപേക്ഷിക്കേണ്ടത്. രണ്ടുവര്‍ഷം കൊണ്ട് തുല്യഗഡുക്കളായി തിരിച്ചടയ്ക്കണമെന്നും പദ്ധതിയില്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.