കൊച്ചി: രാജ്യത്തെ 2020-21 വര്‍ഷത്തെ മികച്ച പാസ്‌പോര്‍ട്ട് ഓഫീസിനുള്ള പുരസ്ക്കാരം കൊച്ചി മേഖലാ പാസ്‌പോര്‍ട്ട് ഓഫീസിന് ലഭിച്ചു. 10 ല്‍ 9.88 സ്കോര്‍ നേടിയാണ് കൊച്ചി മുന്നിലെത്തിയത്. 2014 ല്‍ വിദേശകാര്യ മന്ത്രാലയം മികച്ച പാസ്‌പോര്‍ട്ട് ഓഫീസുകള്‍ക്ക് പാസ്പോര്‍ട്ട് സേവാ പുരസ്ക്കാരം ഏര്‍പ്പെടുത്തിയ ശേഷം ഏഴാം തവണയാണ് കൊച്ചി മേഖലാ പാസ്‌പോര്‍ട്ട് ഓഫീസ് ഈ പുരസ്ക്കാരം കരസ്ഥമാക്കുന്നത്.
ജലന്ധര്‍ മേഖലാ പാസ്‌പോര്‍ട്ട് ഓഫീസ് 9.85 സ്കോര്‍ നേടി രണ്ടാമതാണ് തിരുവനന്തപുരം മേഖലാ പാസ്‌പോര്‍ട്ട് ഓഫീസ് 9.63 സ്കോര്‍ നേടി മൂന്നാമതുമെത്തി. മേഖലാ പാസ്പോര്‍ട്ട് ഓഫീസര്‍ ശ്രീ ഭാനുലാലി അറിയിച്ചതാണ് ഇക്കാര്യം.
അപ്പോയിന്റ്മെന്റ് ലഭ്യത, പാസ്‌പോര്‍ട്ടിനുള്ള അപേക്ഷകള്‍ പ്രോസസ് ചെയ്യുന്നതിന് എടുക്കുന്ന സമയം, പരാതി പരിഹാരം, പാസ്‌പോര്‍ട്ടുകള്‍ നല്‍കുന്നതിലെ വേഗത, ജീവനക്കാരുടെ കാര്യക്ഷമത, പ്രോസസ് ചെയ്യാന്‍ ബാക്കിയുള്ള അപേക്ഷകള്‍, പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തില്‍ നിന്നുള്ള ഫയലുകളുടെ വര്‍ദ്ധന എന്നിവ ഉള്‍പ്പെടെ 15 മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് പ്രകടനം വിലയിരുത്തിയത്.
പോലീസ് വകുപ്പിന്റെ വേഗത്തിലുള്ള പരിശോധനയും തപാല്‍ വകുപ്പ് വേഗത്തില്‍ എത്തിച്ചു നല്‍കിയതും കൊച്ചിയിലെ മേഖലാ പാസ്‌പോര്‍ട്ട് ഓഫീസിന്റെ കാര്യക്ഷമത ഉയരാന്‍ കാരണമായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.