കോവിഡ് വുഹാന്‍ ലാബില്‍നിന്നാണെന്ന് അമേരിക്കയില്‍ 60 ശതമാനം വിശ്വസിക്കുന്നു; മാധ്യമ സര്‍വേ

 കോവിഡ്  വുഹാന്‍ ലാബില്‍നിന്നാണെന്ന് അമേരിക്കയില്‍ 60 ശതമാനം വിശ്വസിക്കുന്നു; മാധ്യമ സര്‍വേ

വാഷിങ്ടണ്‍: കോവിഡ് മഹാമാരിക്ക് കാരണമായ വൈറസിന്റെ ഉത്ഭവം ചൈനയിലെ വുഹാന്‍ വൈറോളജി ലാബില്‍ നിന്നാണെന്ന സിദ്ധാന്തത്തില്‍ അമേരിക്കയിലെ 60 ശതമാനം ആളുകളും വിശ്വസിക്കുന്നതായി മാധ്യമ സര്‍വേ. സര്‍വേയില്‍ 31 ശതമാനം അമേരിക്കക്കാര്‍ മാത്രമാണ് വൈറസ് പ്രകൃതിയില്‍നിന്ന് പകര്‍ന്നതായി വിശ്വസിക്കുന്നത്. ഫോക്സ് ന്യൂസ് ജൂണ്‍ 19 മുതല്‍ ജൂണ്‍ 22 വരെ 1,001 യുഎസ് പൗരന്‍മാരില്‍ നടത്തിയ സര്‍വ്വേകളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്.

അതേസമയം ഈ വര്‍ഷം ഫെബ്രുവരിയില്‍ ലോകാരോഗ്യ സംഘടന, വൈറസ് വുഹാനിലെ ലാബില്‍ നിന്നാണെന്ന പ്രസ്താവന തള്ളിക്കളഞ്ഞിരുന്നു. ലാബില്‍നിന്നും വൈറസ് പകരാനുള്ള സാധ്യത വളരെ കുറവാണെന്നാണും ഇത് സ്ഥാപിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നുമാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തിയത്. ഇതേതുടര്‍ന്ന് വൈറസിന്റെ ഉത്ഭവം എങ്ങനെയെന്ന് കണ്ടെത്താന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞമാസം രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. കോവിഡ് മഹാമാരിയുടെ തുടക്കത്തില്‍ തന്നെ ലാബ് ലീക്ക് സിദ്ധാന്തം നിലവിലുണ്ടായിരുന്നെങ്കിലും അതൊരു ഗൂഢാലോചന സിദ്ധാന്തമായി ചൈന തള്ളിക്കളഞ്ഞിരുന്നു.

ഇക്കാര്യത്തില്‍ യോജിച്ച നിഗമനത്തിലെത്താന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കായിട്ടില്ല. മുന്‍പ് കൊറോണ വൈറസിന്റെ ഉത്ഭവം അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട കലിഫോര്‍ണിയയിലെ ലോറന്‍സ് ലൈവ്മോര്‍ നാഷണല്‍ ലബോറട്ടറി നടത്തിയ പഠനത്തില്‍ വൈറസ് ചോര്‍ന്നുവെന്ന നിഗമനം വിശ്വാസയോഗ്യമാണെന്ന് വ്യക്തമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.