പ്ലസ് വണ്‍ പ്രവേശനം; സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം നാളെ

പ്ലസ് വണ്‍ പ്രവേശനം; സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം നാളെ

തിരുവനന്തപുരം : സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ സപ്ലിമെന്ററി അലോട്മെന്റ് ഫലം നാളെ രാവിലെ 10ന്  പ്രസിദ്ധീകരിക്കും. ഒന്നാം സപ്ലിമെന്ററി അലോട്മെന്റിനായി ആകെ ഉണ്ടായിരുന്ന 44,281 ഒഴിവുകളിൽ ലഭിച്ച 1,09,320 അപേക്ഷകളിൽ 1,07,915 അപേക്ഷകളാണ് അലോട്ട്മെന്റിനായി പരിഗണിച്ചത്.

അപേക്ഷിച്ചതിനുശേഷം മറ്റ് ക്വാട്ടകളിൽ പ്രവേശനം നേടിയ 469 അപേക്ഷകളും ഓപ്ഷനില്ലാത്തതും മറ്റ് കാരണങ്ങളാൽ അർഹതയില്ലാത്തതുമായ 936 അപേക്ഷകളും അലോട്ട്മെന്റിന്  പരിഗണിച്ചില്ല. സംവരണ തത്വം അനുസരിച്ച് നിലവിൽ ഉണ്ടായിരുന്ന വേക്കൻസി ജില്ല ഒരു യൂണിറ്റായി പരിഗണിച്ച് വിവിധ കാറ്റഗറി സീറ്റുകളാക്കിയാണ് പരിഗണിച്ചിട്ടുള്ളത്.

പ്രവേശനം നാളെ മുതൽ 23 വരെ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നടക്കും. അലോട്ട്മെന്റ് വിവരങ്ങൾ www.hscap.kerala.gov.in ലെ Candidate Login – SWS ലെ Supplimentary Allot Results എന്ന ലിങ്കിലും ലഭിക്കും. കാൻഡിഡേറ്റ് ലോഗിനിലെ Supplimentary Allot Results എന്ന ലിങ്കിൽ നിന്ന് ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററിലെ നിർദിഷ്ഠ തിയതിയിലും സമയത്തും പ്രവേശനത്തിന് സ്കൂളിൽ രക്ഷകർത്താവിനോടൊപ്പം ഓഗസ്റ്റ് നാലിന് പ്രസിദ്ധീകരിച്ച സർക്കുലർ പ്രകാരം ആവശ്യമുള്ള സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. അലോട്ട്മെന്റ് ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം.

ജില്ല/ ജില്ലാന്തര സ്കൂൾ / കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെന്റ 27ന് പ്രസിദ്ധീകരിക്കും.ട്രാൻസ്ഫർ അലോട്ട്മെന്റിനെ സംബന്ധിച്ചുള്ള വിശദമായ നിർദേശങ്ങൾ ഒക്ടോബർ 27ന്  പ്രസിദ്ധീകരിക്കും. ജില്ല/ ജില്ലാന്തര സ്കൂള്/ കോമ്പിനേഷൻ ട്രാൻസ്ഫറിനു ശേഷം ഒഴിവുണ്ടങ്കിൽ അലോട്ട്മെന്റ് ലഭിക്കാത്തവർക്കായി ഒരു സപ്ലിമെന്ററി അലോട്ട്മെന്റ് കൂടി നടത്തുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.