ഐ.ടി മന്ത്രിയുടെ അക്കൗണ്ടിന് പൂട്ടിട്ട് ട്വിറ്റര്‍; ഭീഷണി വിലപ്പോകില്ലെന്ന് മന്ത്രി

ഐ.ടി മന്ത്രിയുടെ അക്കൗണ്ടിന് പൂട്ടിട്ട് ട്വിറ്റര്‍; ഭീഷണി വിലപ്പോകില്ലെന്ന് മന്ത്രി

ന്യൂഡല്‍ഹി: കേന്ദ്ര ഐ.ടി മന്ത്രി രവിശങ്കര്‍ പ്രസാദിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഒരു മണിക്കൂര്‍ നേരം മരവിപ്പിച്ചു. യു.എസ് പകര്‍പ്പവകാശം ലംഘിച്ചുവെന്ന ചൂണ്ടിക്കാട്ടിയാണ് ട്വിറ്റര്‍ മന്ത്രിയുടെ അക്കൗണ്ട് മരവിപ്പിച്ചത്.

ട്വിറ്ററിന്റെ നടപടി ഐ.ടി ചട്ടത്തിന്റെ ലംഘനമാണെന്നും ഇത്തരം ഭീഷണികള്‍ വിലപ്പോകില്ലെന്നും മന്ത്രി രവിശങ്കര്‍ പ്രസാദ് പ്രതികരിച്ചു. കേന്ദ്രസര്‍ക്കാറും ട്വിറ്ററും തമ്മിലുള്ള പോര് കൂടുതല്‍ രൂക്ഷമാകുന്നതിനിടെയാണ് നടപടി.

രവിശങ്കര്‍ പ്രസാദ് തന്നെയാണ് ട്വിറ്റര്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്ത വിവരം ഔദ്യോഗികമായി അറിയിച്ചത്. ട്വിറ്ററിലേക്ക് ലോഗ് ഇന്‍ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ലഭിച്ച സന്ദേശവും മന്ത്രി പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ മന്ത്രിക്കുള്ള വിലക്ക് പിന്നീട് ട്വിറ്റര്‍ നീക്കുകയായിരുന്നു. എന്നാല്‍ ട്വിറ്റര്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

ട്വിറ്റര്‍ ഇന്ത്യയുടെ മേധാവിക്കെതിരെ കഴിഞ്ഞ ദിവസം യു.പി പൊലീസ് കേസെടുത്തിരുന്നു. അദ്ദേഹത്തോടെ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. നേരിട്ട് ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്നും ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ അദ്ദേഹത്തിനെതിരായ യു.പി പൊലീസ് നടപടികള്‍ കര്‍ണാടക ഹൈക്കോടതി തടഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.