ദുബായ്: ദുബായ് ഇലക്ട്രിസിറ്റി ആന്റ് വാട്ടർ അതോറിറ്റിയുടെ വ്യാജ ബില്‍ പകർപ്പുണ്ടാക്കി തട്ടിപ്പ് നടത്തുന്നവരെ കുറിച്ച് ജാഗ്രത വേണമെന്ന് അറിയിപ്പ്. പരിചയമില്ലാത്ത വിലാസങ്ങളില്‍ നിന്ന് വരുന്ന ഇത്തരം ഇ മെയില്‍ പണത്തട്ടിപ്പില്‍ വീണുപോകരുത്. നിരവധി പേരില്‍ നിന്ന് ഇത്തരം പരാതികള്‍ ഉയർന്ന പശ്ചാത്തലത്തിലാണ് ദീവ സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിപ്പ് നല്‍കിയത്.
ദീവയുടേത് എന്ന് ഉറപ്പിച്ചു മാത്രമെ പണമടയ്ക്കാവൂ. ക്രെഡിറ്റ് കാർഡ് വിവരങ്ങളും മറ്റ് വ്യക്തിഗത വിവരങ്ങളും തട്ടിപ്പുകാരിലെത്തും.പലരും വ്യാജ ലിങ്കുണ്ടാക്കിയാണ് തട്ടിപ്പ് നടത്തുന്നത്. അബദ്ധവശാല്‍ മെയിലുകള്‍ തുറന്നാലും ഒരു കാരണവശാലും ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും അറിപ്പ് വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.