ഐക്യരാഷ്ട്ര സഭയുടെ അംഗീകാരമുള്ള കറന്‍സികള്‍ 180; ലോകത്ത് ഏറ്റവും മൂല്യമുള്ള കറന്‍സി കുവൈറ്റി ദിനാര്‍

ഐക്യരാഷ്ട്ര സഭയുടെ അംഗീകാരമുള്ള കറന്‍സികള്‍ 180; ലോകത്ത് ഏറ്റവും മൂല്യമുള്ള കറന്‍സി കുവൈറ്റി ദിനാര്‍

ലോകത്ത് മൊത്തം 180 കറന്‍സികള്‍ക്കാണ് ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം ഉള്ളത്. രൂപയേക്കാള്‍ രണ്ടിരട്ടിയും മൂന്നിരട്ടിയും അതിലേറെയും മൂല്യമുള്ള കറന്‍സികള്‍ ഇക്കൂട്ടത്തിലുണ്ട്. കുവൈറ്റി ദിനാറിനാണ് ഏറ്റവും മൂല്യം. ഒരു കുവൈറ്റി ദിനാര്‍ 243.16 രൂപയാണ്.

മിഡില്‍ ഈസ്റ്റിലെ എണ്ണയുമായി ബന്ധപ്പെട്ട വ്യാപാരങ്ങളെല്ലാം പ്രധാനമായും കുവൈറ്റി ദിനാറിലാണ്. നികുതികള്‍ ഇല്ലത്തതും തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞ് നിക്കുന്നതും ഒക്കെ കുവൈറ്റി ദിനാറിനെ ഏറ്റവും ശക്തമായി കറന്‍സി ആക്കി നില നിര്‍ത്തുന്നു. 3.32 യു.എസ് ഡോളറിന് സമാനമാണ് ഇത്.

ഏറ്റവും മൂല്യമേറിയ രണ്ടാമത്തെ കറന്‍സി ബഹ്റിന്‍ ദിനാറാണ്. 2021 മെയ് വരെയുള്ള വിനിമയ നിരക്ക് പ്രകാരം ഒരു ബഹ്റിന്‍ ദിനാര്‍ 2.65 യു.എസ് ഡോളറിന് തുല്യമാണ്. ബഹ്റിന്‍ ദിനാറിനൊപ്പം സൗദി റിയാലും ബഹ്റിനിലെ ഔദ്യാഗിക കറന്‍സിയായി അംഗീകരിച്ചിട്ടുണ്ട്. ഒരു ദിനാര്‍ 10 റിയാലുകള്‍ക്ക് തുല്യമാണ്.

ലോകത്തെ ഏറ്റവും മൂല്യമേറിയ കറന്‍സികളില്‍ ഇത് മൂന്നാം സ്ഥാനം ഒമാന്‍ റിയാലിനാണ്. നിലവില്‍ 192.42 രൂപയാണ് ഒരു ഒമാനി റിയാല്‍. 1940 ന് മുമ്പ് ഒമാന്റെ പ്രാദേശിക കറന്‍സി ഇന്ത്യന്‍ രൂപയായിരുന്നു. കൂടുതല്‍ ശക്തമായ കറന്‍സി ഉപയോഗിച്ച് ഇത് പുനസ്ഥാപിക്കുകയായിരുന്നു.

വിപുലമായ എണ്ണ ശേഖരമാണ് ഒമാന്റെ കരുത്ത്. അറേബ്യന്‍ ഉപദ്വീപിന്റെ തെക്കുകിഴക്കന്‍ തീരത്ത് സ്ഥിതിചെയ്യുന്ന എണ്ണ പാടങ്ങളാണ് ഒമാന്റെ സമ്പദ്വ്യവസ്ഥ നിര്‍ണയിക്കുന്നത്. യു.എസ് ഡോളറിന്റെ മൂല്യവുമായി ഒമാന്‍ റിയാലിനും ബന്ധമുണ്ട്.

ജോര്‍ദാനിലെ ഔദ്യോഗിക കറന്‍സിയാണ് ജോര്‍ദാന്‍ ദിനാറാണ് രൂപയുമായുള്ള മൂല്യത്തില്‍ നാലാം സ്ഥാനത്ത്. 104.51 രൂപയാണ് ഒരു ജോര്‍ദാന്‍ ദിനാര്‍. ജോര്‍ദാന്‍ സര്‍ക്കാര്‍ സ്ഥിരമായ വിനിമയ നിരക്ക് നിലനിര്‍ത്തുന്നതാണ് കറന്‍സിയുടെ ഉയര്‍ന്ന മൂല്യത്തിന് പിന്നില്‍. ജോര്‍ദാന്‍ എണ്ണ കയറ്റുമതിയെ അമിതമായി ആശ്രയിക്കുന്നില്ല.

സമ്പദ്വ്യവസ്ഥ പല മേഖലകളിലും വ്യത്യസ്തമാണ്. പാലസ്തീന്‍ പൗണ്ടിന് പകരമായി 1949 ല്‍ അവതരിപ്പിച്ച ജോര്‍ദാനിയന്‍ ദിനാര്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഉയര്‍ന്ന മൂല്യം നിലനിര്‍ത്തുന്നു. ഇതിനും യു.എസ് ഡോളറുമായി ബന്ധമുണ്ട്

യു.കെയുടെ ദേശീയ കറന്‍സിയായ ബ്രിട്ടീഷ് പൗണ്ട് ലോകത്തിലെ ഏറ്റവും മൂല്യവത്തായ കറന്‍സികളില്‍ അഞ്ചാം സ്ഥാനത്തുണ്ട്. മൂല്യത്തില്‍ പൗണ്ട് സ്റ്റെര്‍ലിംഗ് ലോകത്തിലെ ഏറ്റവും ശക്തമായ കറന്‍സിയായി തന്നെ കണക്കാക്കപ്പെടുന്നു. മുന്‍നിര അറേബ്യന്‍ കറന്‍സികള്‍ക്കൊപ്പമാണ് പൗണ്ടിന്റെ സ്ഥാനം.

എന്നാല്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുപോയ യു.കെ തീരുമാനം പൗണ്ടിന്റെ മൂല്യത്തെ ദോഷകരമായി ബാധിച്ചു. ഇതൊക്കെയാണെങ്കിലും ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന കറന്‍സിയും ഏറ്റവും കൂടുതല്‍ കൈമാറ്റം ചെയ്യപ്പെടുന്നതുമായ കറന്‍സിയുമാണ് ബ്രിട്ടീഷ് പൗണ്ട്.

ഏറ്റവും കൂടുതല്‍ ട്രേഡ് ചെയ്യപ്പെടുന്ന കറന്‍സികളില്‍ ഒന്നുകൂടെയാണിത്. സ്‌പെയിനിലെ ബ്രിട്ടീഷ് തീരപ്രദേശമായ ജിബ്രാള്‍ട്ടറിന്റെ കറന്‍സി പൗണ്ടിന് തൊട്ടു പിന്നിലുണ്ട്. ബ്രിട്ടീഷ് പൗണ്ടിന്റെ മൂല്യവുമായി ബന്ധപ്പെട്ടു കിടക്കുന്ന കറന്‍സിയാണിത്. ഇത് പരസ്പരം കൈമാറ്റം ചെയ്യാനുമാകും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.