കൊച്ചി: അതീവസുരക്ഷാ മേഖലയായ നാവികസേന ആസ്ഥാനത്ത് യുവാവ് ചിലവഴിച്ചത് ഒന്നര മണിക്കൂര്‍. വന്‍ സുരക്ഷ വീഴ്ചയെന്ന് ആക്ഷേപം സൈനിക യൂണിഫോമില്‍ നാവികസേന ആസ്ഥാനത്ത് പ്രവേശിച്ച യുവാവിനെ നേവല്‍ പൊലീസ് പിടികൂടി. അതീവസുരക്ഷാ മേഖലയായ നാവികസേന ആസ്ഥാനത്ത് ഏകദേശം ഒന്നര മണിക്കൂറോളം ചെലവഴിച്ച ശേഷമാണ് ഇയാളെ പിടികൂടിയത്. ഇതാണ് സുരക്ഷാവീഴ്ചയായി കണക്കാക്കാന്‍ കാരണം.
കഴിഞ്ഞ ദിവസം കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉള്‍പ്പെടെയുള്ളവര്‍ നാവികസേന ആസ്ഥാനത്തുനിന്ന് മടങ്ങിയതിന് പിന്നാലെയാണ് തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശിയായ യുവാവ് ഇവിടേക്ക് പ്രവേശിച്ചത്. സൈനിക യൂണിഫോമില്‍ ചുറ്റിത്തിരിഞ്ഞ യുവാവിനെ ആദ്യമാരും ശ്രദ്ധിച്ചിരുന്നില്ല. പിന്നീട് ഇയാള്‍ ചിലരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ നേവല്‍ പൊലീസെത്തി പിടികൂടുകയായിരുന്നു. തുടര്‍ന്ന് യുവാവിനെ ഹാര്‍ബര്‍ പൊലീസിന് കൈമാറി. സെന്യത്തില്‍ ചേരാനുള്ള താത്പര്യപ്രകാരം എത്തിയതെന്നാണ് യുവാവ് നല്‍കിയ മൊഴി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.