പൃഥ്വിരാജിന്റെ 'കോൾഡ് കേസ്' ജൂൺ 30ന് റിലീസിനൊരുങ്ങുന്നു

പൃഥ്വിരാജിന്റെ 'കോൾഡ് കേസ്' ജൂൺ 30ന് റിലീസിനൊരുങ്ങുന്നു

നടൻ പൃഥ്വിരാജ് പോലീസ് വേഷത്തിൽ നായകനായി എത്തുന്ന 'കോൾഡ് കേസ്' ജൂൺ 30ന് ഡിജിറ്റൽ റിലീസിന് എത്തുന്നു.
എ.സി.പി സത്യജിത് എന്ന വേഷത്തിൽ പൃഥ്വിരാജ് അഭിനയിച്ച ചിത്രമാണിത്. കാണികളെല്ലാം ആകാംക്ഷയിലാണ് ചിത്രത്തെ വരവേൽക്കാൻ കാത്തിരിക്കുന്നത്.

പരസ്യചിത്ര മേഖലയിൽ അനവധി വർഷങ്ങളുടെ പാരമ്പര്യമുള്ള തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് 'കോൾഡ് കേസ്'. മലയാള സിനിമയിൽ സൂപ്പർസ്റ്റാറുകൾ മോഡലുകളായ പരസ്യചിത്രങ്ങൾക്കു പിന്നിൽ തനു ബാലക് ആണ്. പ്രധാനമായും തിരുവനന്തപുരമായിരുന്നു കോൾഡ് കേസിന്റെ ലൊക്കേഷൻ.

സിനിമയിൽ നായക കഥാപാത്രം പൃഥ്വിരാജ് വഹിക്കുമ്പോൾ. നായിക അദിതി ബാലനാണ്. സംഗീതം പ്രകാശ് അലക്സാണ് നിർവഹിച്ചിരിക്കുന്നത്. എന്നാൽ സിനിമ കഥാപാത്ര കേന്ദ്രീകൃതമല്ല, മറിച്ച് കഥാ കേന്ദ്രീകൃതമാണെന്ന് പൃഥ്വിരാജ് വ്യക്തമാക്കി.

'സെറ്റിൽ എത്തിയപ്പോൾ എല്ലാവരും മാസ്കും ഷീൽഡുമൊക്കെയായി നിൽക്കുന്ന വ്യത്യസ്ത അനുഭവമാണുണ്ടായത്'. അതിനു മുൻപ് വരെയും സ്വതന്ത്രമായിരുന്ന ഷൂട്ടിംഗ് ലൊക്കേഷനുകളുമായി പൃഥ്വിരാജ് താരതമ്യം ചെയ്യുതു പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ സിനിമയ്ക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച റിലീസ് ആണ് കിട്ടിയിരിക്കുന്നത്. ഓരോ പ്രേക്ഷകനും സിനിമ വീട്ടിലിരുന്ന് ആസ്വദിക്കാൻ സാധിക്കുന്നു എന്നും പൃഥ്വിരാജ് ചൂണ്ടിക്കാട്ടി. ആമസോൺ പ്രൈമിൽ ജൂൺ 30നാണ് ചിത്രത്തിന്റെ റിലീസ്.

എമ്പുരാൻ, ബ്രോ ഡാഡി തുടങ്ങിയവയാണ് പൃഥ്വിരാജിന്റെ വരാനിരിക്കുന്ന സിനിമകൾ. ബ്രോ ഡാഡി ഒരു കുടുംബ ചിത്രമാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.