പുന്നപ്ര മാർ ഗ്രിഗോരിയോസ് പള്ളിയിൽ ഓൺലൈൻ പ്ലാറ്റ്ഫോമിൽ ഇടവകദിനം

പുന്നപ്ര മാർ ഗ്രിഗോരിയോസ് പള്ളിയിൽ ഓൺലൈൻ പ്ലാറ്റ്ഫോമിൽ ഇടവകദിനം

ആലപ്പുഴ:  പുന്നപ്ര മാർ ഗ്രിഗോരിയോസ് പള്ളിയിൽ ഓൺലൈൻ പ്ലാറ്റ്ഫോമിൽ ഇടവകദിനം നടത്തപ്പെടുന്നു. ഇടവകയ്ക്കകത്തും പുറത്തുമുള്ള ഇടവകാംഗങ്ങൾ എല്ലാവരും ഇതിൽ പങ്കുചേരും. ജൂലൈ മൂന്നാം തീയതി ദുഖ്‌റാന തിരുനാളിൽ രാവിലെ പത്ത് മണിയ്ക്ക് ബഹു.വികാരി റവ. ഫാ. ബിജോയ്‌ അറക്കൽ കാർമ്മികത്വവും, റവ. ഫാ. സിജോ, റവ. ഫാ പ്രിൻസ് എന്നിവർ സഹ കാർമ്മികത്വവും വഹിക്കുന്ന ആഘോഷമായ റാസ കുർബാനയോടെ തുടക്കം കുറിക്കും.തുടർന്ന് വൈകിട്ട് ആറുമണിയ്ക്ക് നടക്കുന്ന ഇടവക ദിന പൊതു സമ്മേളനത്തിൽ വിവിധ കലാപരിപാടികൾക്കൊപ്പം, വിവിധ മേഖലകളിൽ നേട്ടം കൈവരിച്ച ഇടവകയിലെ വിശിഷ്ട വ്യക്തികളെ ആദരിക്കും.

 ഇടവക ദിനത്തോടനുബന്ധിച്ച് നടത്തപ്പെട്ടുവരുന്ന മത്സരങ്ങളുടെ വിജയികളെ അന്നേ ദിവസം പ്രഖ്യാപിക്കുന്നതാണ്. അഗാപ്പെ 2021 ഒരുക്കങ്ങൾ പൂർത്തിയായതായി ഫാ. ബിജോയ്‌ അറക്കൽ അറിയിച്ചു. വികാരിയച്ചനോടൊപ്പം കൈക്കാരന്മാരായ അനിയൻ തോമസ് പുത്തൻവീട്, തോമസ് ജോസഫ് പുത്തൻ വീട്, കുഞ്ഞച്ചൻ കാട്ടുങ്കൽ വെളിയിൽ, റ്റോജോ റ്റോമി സൂര്യൻ പറമ്പിൽ, ജെൻസൺ എ അത്തിക്കളം, ജെഫിൻ ഫ്രാൻസിസ് ഹാപ്പിവില്ല, സിറിയക് രാജീവ് ആഞ്ഞിലിപ്പറമ്പിൽ, എബിൻ വർഗീസ് വാലയിൽ ഇവർ പരിപാടികൾക്ക് നേതൃത്വം വഹിക്കുന്നു.

അഗാപ്പെ 2021 ഇടവക തണലിൽ ഇത്തിരി നേരം പ്രോമോ സോങ് അണിയറയിൽ ഒരുങ്ങുകയാണ്. വിവിധ സ്ഥലങ്ങളിൽ നിന്നും ഉള്ള ഇടവക ഗായകർ ഒന്നുചേരുന്ന ഈ ഒരു പ്രോമോ സോങ് അടുത്ത ദിവസം തന്നെ ഓൺലൈൻ മാധ്യങ്ങളിൽ റിലീസ് ചെയ്യുമെന്ന് കോർഡിനേഷൻ കമ്മിറ്റി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.