ദുബായ്: വിശാലമായ സൗകര്യങ്ങളോടെ ഒരുക്കിയ ഊദ് മേത്ത മോഡല്‍ ബസ് സ്റ്റേഷന്‍ ദുബായ് റോഡ്സ് ആന്റ് ട്രാന്‍സ്പോർട് അതോറിറ്റി തുറന്നു. 9640 ചതുരശ്ര അടിയിലൊരുക്കിയ സ്റ്റേഷന്‍ പ്രതിദിനം 10,000 യാത്രാക്കാരെ സ്വീകരിക്കാന്‍ പ്രാപ്തിയുളളതാണ്.

യാത്രാക്കാർക്ക് തങ്ങളുടെ വാഹനം പാർക്ക് ചെയ്യുന്നതിനുളള മള്‍ട്ടി ലെവല്‍ പാർക്കിംഗ് സൗകര്യവും സ്റ്റേഷനിുലുണ്ട്. 350 കാറുകള്‍ക്ക് പാർക്ക് ചെയ്യാനാകുന്ന തരത്തിലാണ് പാർക്കിംഗ് സ്റ്റേഷന്‍ ഒരുക്കിയിട്ടുളളത്. എട്ടു റൂട്ടുകളിലായി 40 ബസുകള്‍ക്ക് ഇവിടെ നിന്ന് സർവ്വീസുണ്ട്. പൊതുഗതാഗതത്തിലേക്ക് കൂടുതല്‍ പേരെ ആകർഷിക്കുകയെന്നുളള ലക്ഷ്യത്തോടെയാണ് നൂതന രീതിയിലുളള ബസ് സ്റ്റേഷന്‍ ആരംഭിച്ചതെന്ന് ആർടിഎ ചെയർമാന്‍ മാത്തർ അല്‍ തായർ പറഞ്ഞു.
മെട്രോ സ്റ്റേഷനുമായും ടാക്സി സേവനങ്ങളുമായും ബന്ധിപ്പിച്ച് നിർമിച്ച സ്റ്റേഷനിൽ കാർ പാർക്കിങ്, ബൈക്ക് റാക്ക്സ്, ഓഫിസ് സൗകര്യം, ഉപഭോക്തൃ സേവനസൗകര്യം, കച്ചവട കേന്ദ്രം, സ്വയംസേവന കിയോസ്ക്കുകൾ എന്നിവയുമുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.